RBI | വായ്പ ആപ്പ് റിക്കവറി ഏജന്റുമാർ ഉപഭോക്താക്കളെ ദ്രോഹിക്കുന്നതിന് തടയിടാൻ റിസർവ് ബാങ്ക്; തിരിച്ചടവ് മുടങ്ങിയാൽ ബന്ധപ്പെടുന്ന ഏജന്റുമാരുടെ വിശദാംശങ്ങൾ ഉപഭോക്താക്കൾക്ക് നൽകണമെന്ന് നിർദേശം

 




മുംബൈ: (www.kvartha.com) വായ്പ തിരിച്ചടയ്ക്കുന്നതിൽ വീഴ്ച വരുത്തിയാൽ ഉപഭോക്താവുമായി ബന്ധപ്പെടുന്ന പ്രീ-എംപാനൽ ചെയ്ത ഏജന്റുമാരുടെ പേരുകൾ വെളിപ്പെടുത്താൻ ഡിജിറ്റലായി വായ്പ നൽകുന്ന കമ്പനികളോട് റിസർവ് ബാങ്ക് ആവശ്യപ്പെട്ടു. വായ്പ തിരിച്ചടവ് മുടങ്ങിയാൽ, ഉപഭോക്താക്കൾക്ക്  ഏജന്റിനെക്കുറിച്ചുള്ള ആവശ്യമായ വിവരങ്ങൾ എസ്എംഎസ് വഴിയോ ഇമെയിൽ വഴിയോ മുൻകൂട്ടി നൽകണമെന്ന് ആർബിഐ വ്യക്തമാക്കി.

കമ്പനി ഉപഭോക്താവിന് ലോൺ നൽകുന്ന സമയത്ത് ഏജന്റിനെ കുറിച്ച് ആവശ്യമായ വിവരങ്ങൾ നൽകേണ്ടതുണ്ട്. ഏജന്റുമാർ മുഖേന ഉപഭോക്താക്കളെ ദ്രോഹിക്കുന്നത് ഇനി എളുപ്പമാകില്ല എന്നാണ് ആർബിഐയുടെ ഈ മാർഗനിർദേശം വ്യക്തമാക്കുന്നത്. റിക്കവറി ഏജന്റ് ബന്ധപ്പെടുന്നതിന് മുമ്പ് ഉപഭോക്താവിന് ഈ വിവരം നൽകേണ്ടത് അത്യാവശ്യമാണെന്ന് ആർബിഐ അറിയിച്ചു. അടുത്ത കാലത്തായി, ഡിജിറ്റൽ വായ്പാ കമ്പനികളുടെ റിക്കവറി ഏജന്റുമാർ ഉപഭോക്താക്കളെ ചൂഷണം ചെയ്യുന്നത് മുതൽ മോശം പെരുമാറ്റം വരെ നിരവധി പരാതികൾ ഉയർന്നിരുന്നു. 

RBI | വായ്പ ആപ്പ് റിക്കവറി ഏജന്റുമാർ ഉപഭോക്താക്കളെ ദ്രോഹിക്കുന്നതിന് തടയിടാൻ റിസർവ് ബാങ്ക്; തിരിച്ചടവ് മുടങ്ങിയാൽ ബന്ധപ്പെടുന്ന ഏജന്റുമാരുടെ വിശദാംശങ്ങൾ ഉപഭോക്താക്കൾക്ക് നൽകണമെന്ന് നിർദേശം


ചെക്ക് ബൗൺസ് അല്ലെങ്കിൽ കൃത്യസമയത്ത് പണം നൽകാതിരുന്നാൽ പിഴ ഈടാക്കുന്നതിനെ കുറിച്ച് പ്രത്യേകം വിവരങ്ങൾ നൽകണമെന്നും ആർബിഐ നിർദേശിച്ചു.  പുതിയ നിയമം അനുസരിച്ച്, ഏത് വായ്പയും വിതരണം ചെയ്യുകയും തിരികെ വാങ്ങുകയും  ചെയ്യുകയാണെങ്കിൽ, അവ വായ്പയെടുക്കുന്നവരുടെ ബാങ്ക് അക്കൗണ്ടുകൾക്കും നിയന്ത്രിത സ്ഥാപനങ്ങൾക്കും (ബാങ്കുകളും എൻബിഎഫ്‌സികളും) ഇടയിലായിരിക്കേണ്ടത് ആവശ്യമാണ്. ഈ ഇടപാടിൽ സേവന ദാതാവുമായോ ഏതെങ്കിലും മൂന്നാം കക്ഷിയുമായോ ഉള്ള മറ്റേതെങ്കിലും അക്കൗണ്ട് ഉൾപ്പെടില്ല.

അതേസമയം, ക്രെഡിറ്റ് കാർഡ് വഴി തവണകൾ അടയ്ക്കുന്ന ഉപഭോക്താക്കൾ ഈ നിയമത്തിന്റെ പരിധിയിൽ വരില്ലെന്നും ആർബിഐ അറിയിച്ചു. അതിനായി ഇതിനകം തന്നെ വ്യത്യസ്ത നിബന്ധനകളും വ്യവസ്ഥകളും നിശ്ചയിച്ചിട്ടുണ്ട്. 

Keywords:  News,National,India,Mumbai,Top-Headlines,Latest-News,RBI,Bank,Business, Finance, Loan defaults: From now, all digital lenders will have to give recovery agent details to borrowers
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia