'യുവാക്കളുടെ സ്വപ്നങ്ങള്‍ക്കും അഭിലാഷങ്ങള്‍ക്കും മുന്നില്‍ സര്‍ക്കാര്‍ വിട്ടുവീഴ്ച ചെയ്യില്ല. ഇനി റിക്രൂട്ട്മെന്റ് പരീക്ഷയില്‍ കോപ്പിയടിക്കുന്നത് കണ്ടാല്‍ ജീവപര്യന്തമോ അല്ലെങ്കില്‍ 10 വര്‍ഷം തടവോ ലഭിക്കും. ഇതോടൊപ്പം അവരുടെ സ്വത്തും കണ്ടുകെട്ടും', കല്‍സിയില്‍ കായിക സാംസ്‌കാരിക മേളയില്‍ സംസാരിക്കവെ മുഖ്യമന്ത്രി പറഞ്ഞു.
ഉത്തരാഖണ്ഡ് ഗവര്‍ണര്‍ ലഫ്റ്റനന്റ് ജനറല്‍ (റിട്ട) ഗുര്‍മിത് സിംഗ് ഇതുസംബന്ധിച്ചുള്ള ഓര്‍ഡിനന്‍സില്‍ വെള്ളിയാഴ്ച ഒപ്പുവച്ചു. സംസ്ഥാനത്തെ പേപ്പര്‍ ചോര്‍ച്ച കേസുകളില്‍ വിദ്യാര്‍ഥികളുടെ പ്രതിഷേധത്തെ തുടര്‍ന്ന്, ഓര്‍ഡിനന്‍സിന് അംഗീകാരം നല്‍കിയതായി മുഖ്യമന്ത്രി തന്നെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഗവര്‍ണറുടെ അനുമതിയെ തുടര്‍ന്ന് ഓര്‍ഡിനന്‍സ് ഇപ്പോള്‍ നിയമമായി.
നിയമമനുസരിച്ച്, ഏതെങ്കിലും വ്യക്തി, പ്രിന്റിംഗ് പ്രസ്, സേവന ദാതാക്കളുടെ സംഘടന, മാനേജ്മെന്റ്, കോച്ചിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് തുടങ്ങിയവ അന്യായമായ രീതിയില്‍ ഇടപെടുന്നതായി കണ്ടെത്തിയാല്‍, ജീവപര്യന്തം വരെ തടവും പത്ത് കോടി രൂപ വരെ പിഴയും ലഭിക്കാന്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്.
Keywords: Latest-News,National,Top-Headlines,Uttarakhand,Examination,Education,Education department, Government, Life Imprisonment For Anyone Caught Cheating In Exams In Uttarakhand.
< !- START disable copy paste -->