Follow KVARTHA on Google news Follow Us!
ad

Shot Dead | അമ്മയുടെ എംആര്‍ഐ സ്‌കാനിങ്ങിന് തോക്ക് ഒളിപ്പിച്ചുകൊണ്ടുപോയ അഭിഭാഷകന്‍ കാന്തികശക്തിയാല്‍ വെടിയുതിര്‍ന്ന് മരിച്ചു

Lawyer Dies After Shot By His Own Concealed Gun Triggered By MRI Scanner#ലോകവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ


സാവോ പോളോ: (www.kvartha.com) ബ്രസീലില്‍ തോക്കുമായി എംആര്‍ഐ റൂമിലെത്തിയ അഭിഭാഷകന്‍ കാന്തികശക്തിയാല്‍ വെടിപൊട്ടി മരിച്ചു. സ്‌കാനിങ് മുറിയില്‍ പ്രവേശിക്കും മുന്‍പ് ലോഹവസ്തുക്കളെല്ലാം മാറ്റിവയ്ക്കണമെന്ന നിര്‍ദേശം അവഗണിച്ച ലീന്‍ഡ്രോ മത്യാസ് ഡി നോവസി (40)നാണ് വെടിയേറ്റ് മരിച്ചത്. അമ്മയുടെ എംആര്‍ഐ സ്‌കാനിങ്ങിന് കൂടെപോയ അഭിഭാഷകന്‍ തോക്കും അകത്തേക്ക് ഒളിപ്പിച്ച് കൊണ്ടുപോവുകയായിരുന്നുവെന്നാണ് വിവരം.  

News,World,Brazil,Shot,Dead,lawyer, Lawyer Dies After Shot By His Own Concealed Gun Triggered By MRI Scanner


ജനുവരി 18ന് സാവോ പോളോയിലാണ് ഞെട്ടിപ്പിക്കുന്ന അപ്രതീക്ഷിത സംഭവം നടന്നത്. സ്‌കാനര്‍ പ്രവര്‍ത്തിച്ചപ്പോള്‍ അതിന്റെ കാന്തികശക്തിയാല്‍ അഭിഭാഷകന്റെ ബെല്‍റ്റില്‍ ധരിച്ചിരുന്ന തോക്കിന്റെ കാഞ്ചി അമര്‍ന്ന് നിറയൊഴിയുകയായിരുന്നു.

Keywords: News,World,Brazil,Shot,Dead,lawyer, Lawyer Dies After Shot By His Own Concealed Gun Triggered By MRI Scanner

Post a Comment