കൊച്ചി: (www.kvartha.com) വിവാദ ഇടനിലക്കാരന്‍ ടി ജി നന്ദകുമാറിനൊപ്പം എല്‍ഡിഎഫ് കണ്‍വീനറും സിപിഎം കേന്ദ്ര കമിറ്റി അംഗവുമായ ഇ പി ജയരാജനെ കണ്ട വാര്‍ത്ത ഏറെ വിവാദമായിരുന്നു. ഈ സാഹചര്യത്തില്‍ വിശദീകരണവുമായി രംഗത്തെത്തിയിരിക്കയാണ് സംസ്ഥാന സര്‍കാരിന്റെ ഡെല്‍ഹിയിലെ ഔദ്യോഗിക പ്രതിനിധിയായ കെവി തോമസ്.
താന്‍ പോയത് വെണ്ണല ക്ഷേത്രത്തിലെ ഉത്സവത്തില്‍ പങ്കെടുക്കാനാണെന്നും അവിടെവച്ച് ഇ പിയെ യാദൃശ്ചികമായി കണ്ടതാണെന്നുമാണ് അദ്ദേഹത്തിന്റെ വിശദീകരണം. നന്ദകുമാറിനെയും അദ്ദേഹത്തിന്റെ അമ്മയെയും നേരത്തേ അറിയാമെന്നും തോമസ് വ്യക്തമാക്കി. സിപിഎം സംസ്ഥാന സെക്രടറി എംവി ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധന ജാഥയില്‍ നിന്നും വിട്ടുനില്‍ക്കുന്നതിനിടെയാണ് പരിപാടിക്ക് തലേദിവസം നന്ദകുമാര്‍ സംഘടിപ്പിച്ച ചടങ്ങില്‍ കെ വി തോമസിനൊപ്പം ഇ പി പങ്കെടുത്തത്. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് വിവാദമായത്.
ക്ഷേത്രത്തില്‍ നടന്ന ചടങ്ങില്‍ നന്ദകുമാറിന്റെ അമ്മയെ ഇ പി ആദരിക്കുകയും ചെയ്തിരുന്നു. എന്നാല്‍, ക്ഷേത്ര ഭാരവാഹികളാണ് ആദരിക്കണമെന്ന് ആവശ്യപ്പെട്ടതെന്നും നന്ദകുമാറിന്റെ അമ്മയാണെന്ന് അറിയില്ലെന്നുമായിരുന്നു ഇപിയുടെ വിശദീകരണം. ഇപി ജയരാജനെ താന്‍ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടില്ലെന്നും ക്ഷേത്രത്തില്‍ സംഘടിപ്പിച്ച ചടങ്ങിലേക്ക് എത്തിയത് യാദൃശ്ചികമായെന്നും നന്ദകുമാറും പ്രതികരിച്ചിരുന്നു.
Keywords: KV Thomas explains controversial issue, Kochi, News, Politics, Controversy, Kerala.