SWISS-TOWER 24/07/2023

Kunal Satyarthi | തീരശോഷണത്തെ ഗൗരവത്തോടെ കാണണമെന്ന് ദേശീയ ദുരന്ത നിവാരണ അതോറിറ്റി ഉപദേശകന്‍ കുനാല്‍ സത്യാര്‍ഥി; ടെട്രാപോഡ് ഉള്‍പ്പെടെയുള്ള നൂതന രീതികള്‍ ഏറെ ഫലപ്രദമാണെന്ന് ചീഫ് സെക്രടറി വി പി ജോയ്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com) തീരശോഷണത്തെ ഗൗരവത്തോടെ കാണണമെന്ന് ദേശീയ ദുരന്ത നിവാരണ അതോറിറ്റി ഉപദേശകന്‍ കുനാല്‍ സത്യാര്‍ഥി. മണ്ണൊലിപ്പ് തടയുന്നതിനുള്ള ലഘൂകരണ നടപടികള്‍, മണ്ണൊലിപ്പ് ബാധിച്ച് കുടിയൊഴിപ്പിക്കപ്പെട്ടവരുടെ പുനരധിവാസം എന്നിവ സംബന്ധിച്ച കരട് നയവുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച തിരുവനന്തപുരത്ത് നടന്ന ദേശീയ ശില്‍പശാലയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Kunal Satyarthi |  തീരശോഷണത്തെ ഗൗരവത്തോടെ കാണണമെന്ന് ദേശീയ ദുരന്ത നിവാരണ അതോറിറ്റി ഉപദേശകന്‍ കുനാല്‍ സത്യാര്‍ഥി; ടെട്രാപോഡ് ഉള്‍പ്പെടെയുള്ള നൂതന രീതികള്‍ ഏറെ ഫലപ്രദമാണെന്ന് ചീഫ് സെക്രടറി വി പി ജോയ്

തീര ശോഷണം നിലവിലെ സാഹചര്യത്തില്‍ ഏറെ പ്രാധാന്യം അര്‍ഹിക്കുന്ന പ്രതിസന്ധിയാണെന്ന് പറഞ്ഞ അദ്ദേഹം അത് മന്ദ ഗതിയിലാണെങ്കിലും ഗൗരവത്തോടെ കാണേണ്ടതാണെന്നും അഭിപ്രായപ്പെട്ടു.
അതേസമയം തീരശോഷണം തടയാന്‍ കേരളത്തില്‍ നടപ്പാക്കിയിട്ടുള്ള ടെട്രാപോഡ് ഉള്‍പ്പെടെയുള്ള നൂതന രീതികള്‍ ഏറെ ഫലപ്രദമാണെന്ന് ശില്പശാല ഉദ്ഘാടനം ചെയ്ത സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി സി ഇ ഓയും ചീഫ് സെക്രടറിയുമായ വി പി ജോയ് പറഞ്ഞു.

Kunal Satyarthi |  തീരശോഷണത്തെ ഗൗരവത്തോടെ കാണണമെന്ന് ദേശീയ ദുരന്ത നിവാരണ അതോറിറ്റി ഉപദേശകന്‍ കുനാല്‍ സത്യാര്‍ഥി; ടെട്രാപോഡ് ഉള്‍പ്പെടെയുള്ള നൂതന രീതികള്‍ ഏറെ ഫലപ്രദമാണെന്ന് ചീഫ് സെക്രടറി വി പി ജോയ്

ഈ മേഖലയില്‍ കൂടുതല്‍ പഠനം നടത്തേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. കാലാവസ്ഥ വ്യതിയാനം പോലെ ഗൗരവമേറിയ വിഷയമാണ് തീര ശോഷണവും. കണ്ടല്‍ കാടുകളുടെ വ്യാപനമാണ് തീര ശോഷണം തടയാനുള്ള പ്രകൃതിദത്ത മാര്‍ഗം. 2050 ല്‍ ക്ലൈമറ്റ് ന്യൂട്രല്‍ എന്ന ലക്ഷ്യം കേരളം അതിനു മുന്‍പ് തന്നെ കൈവരിക്കുമെന്നും ജോയ് പറഞ്ഞു. തീരശോഷണം തടയാനുള്ള മാര്‍ഗങ്ങള്‍ ആഗോള തലത്തില്‍ ചിന്തിക്കുകയും പ്രാദേശിക തലത്തില്‍ നടപ്പാക്കുകയുമാണെന്നും അദ്ദേഹം വ്യക്തമാക്കി.

അഡിഷനല്‍ ചീഫ് സെക്രടറിയും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി കണ്‍വീനറുമായ എ ജയ്തിലക്, ദേശീയ ദുരന്ത നിവാരണ അതോറിറ്റി അംഗം കെ എസ് വാട്‌സ, സംസ്ഥാന ദുരന്ത നിവാരണ കമീഷണര്‍ ടി വി അനുപമ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ദേശീയ ദുരന്ത നിവാരണ അതോറിറ്റിയും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും സംയുക്തമായാണ് ശില്‍പശാല സംഘടിപ്പിച്ചത്. 14 സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ ശില്പശാലയില്‍ പങ്കെടുത്തു. തീരദേശ-നദി ശോഷണം ലഘുകരിക്കാനുള്ള ദേശീയ നയം, ദുരന്ത ലഘൂകരണ പദ്ധതികള്‍, തീരദേശ മേഖലകളിലെ പുനരധിവാസം, ലഘൂകരണ പുനരധിവാസ പദ്ധതികളുടെ ആസൂത്രണം, നടപ്പാക്കല്‍ തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച ചെയ്തു.

Keywords: Kunal Satyarthi, Adviser of National Disaster Management Authority, says coastal erosion should be taken seriously, Thiruvananthapuram, News, Study, Meeting, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia