Follow KVARTHA on Google news Follow Us!
ad

Barred | സാങ്കേതിക സര്‍വകലാശാല: പിവിസി ഡോ.എസ് അയ്യൂബിന് ജോലിയില്‍ പ്രവേശിക്കുന്നതിന് വിലക്ക്

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍,Thiruvananthapuram,News,University,Education,Trending,Kerala,
തിരുവനന്തപുരം: (www.kvartha.com) ഹൈകോടതിയുടെ നിരീക്ഷണത്തെ തുടര്‍ന്ന് കഴിഞ്ഞ നവംബര്‍ മുതല്‍ പിവിസി സ്ഥാനത്തുനിന്നു വിട്ടുനിന്ന സാങ്കേതിക സര്‍വകലാശാല പിവിസി ഡോ.എസ് അയ്യൂബിന് ജോലിയില്‍ പ്രവേശിക്കുന്നതിന് വിലക്ക്. വാഹനം ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഉപയോഗിക്കുന്നതിലും വിലക്ക്.

ബുധനാഴ്ച ജോലിയില്‍ പ്രവേശിക്കാന്‍ എത്തിയെങ്കിലും വിസി ഡോ. സിസാ തോമസ് അനുമതി നല്‍കിയില്ല. 2018ലെ യുജിസി ചട്ടപ്രകാരം വിസിയുടെ കാലാവധിക്കൊപ്പം പിവിസിയുടെ കാലാവധിയും അവസാനിക്കുമെന്നതുകൊണ്ടാണിത്.

KTU Pro-VC Dr S Ayyub was barred from resuming the post by VC Dr Sisa Thomas, Thiruvananthapuram, News, University, Education, Trending, Kerala

സുപ്രീംകോടതി വിധിയെ തുടര്‍ന്നു പദവി നഷ്ടപ്പെട്ട മുന്‍ വിസി ഡോ. എം എസ് രാജശ്രീ സ്ഥാനം ഒഴിഞ്ഞ ദിവസം മുതല്‍ പിവിസിക്കും തല്‍സ്ഥാനത്തു തുടരാനാവില്ലെന്നാണ് സിസ തോമസ് ചൂണ്ടിക്കാട്ടിയത്. അതുകൊണ്ട് വിസി സ്ഥാനം ഒഴിഞ്ഞ ഒക്ടോബര്‍ 21 മുതല്‍ ഡോ. അയ്യൂബ് പിവിസിയായി തുടരുന്നതും കാര്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഉപയോഗിക്കുന്നതും നിയമവിരുദ്ധമാണെന്നും വിസി അറിയിച്ചു.

2019 ജൂണിലാണ് നാലു വര്‍ഷകാലത്തേക്ക് പിവിസിയായി ഡോ. എസ്. അയ്യൂബ് ചുമതല ഏറ്റത്. കൊല്ലം ടികെഎം എന്‍ജിനീയറിങ് കോളജ് പ്രിന്‍സിപല്‍ സ്ഥാനത്തുനിന്നും 2022 മാര്‍ചില്‍ റിടയര്‍ ചെയ്‌തെങ്കിലും പിവിസിയുടെ റിടയര്‍മെന്റ് പ്രായം 60 വയസ് ആയതുകൊണ്ട് കോളജ് സര്‍വിസില്‍നിന്നു വിരമിച്ച ശേഷവും അദ്ദേഹം പിവിസിയായി തല്‍സ്ഥാനത്തു തുടരുകയായിരുന്നു. യുജിസി ചട്ടപ്രകാരം വിസിയോടൊപ്പം പദവി ഒഴിയണമെന്നതു കൊണ്ടാണ് അദ്ദേഹത്തിനു ഒക്ടോബര്‍ മുതല്‍ പദവി നഷ്ടപ്പെട്ടത്.

Keywords: KTU Pro-VC Dr S Ayyub was barred from resuming the post by VC Dr Sisa Thomas, Thiruvananthapuram, News, University, Education, Trending, Kerala.

Post a Comment