എന്നാല്‍ മന്ത്രിയുടെ ഈ നിര്‍ദേശത്തിനെതിരെ തൊഴിലാളി സംഘടനകള്‍ രംഗത്തെത്തി. രാജ്യത്തെ തൊഴില്‍ നിയമങ്ങള്‍ക്കു വിരുദ്ധമായ നടപടി അംഗീകരിക്കാനാകില്ലെന്നാണ് തൊഴിലാളി സംഘടനകള്‍ പറയുന്നത്.
ബസും ജീവനക്കാരുടെ എണ്ണവും കണക്കിലെടുത്ത് ടാര്‍ഗറ്റ് നിശ്ചയിച്ചു നല്‍കാനാണ് തീരുമാനം. 100 ശതമാനം ലക്ഷ്യം കൈവരിച്ചാല്‍ അഞ്ചാം തീയതി മുഴുവന്‍ ശമ്പളവും ലഭിക്കും. ടാര്‍ഗറ്റിന്റെ 50 ശമാനമാണ് വരുമാനമെങ്കില്‍ പകുതി ശമ്പളമേ ലഭിക്കൂ. പ്രതിമാസ വരുമാനം 240 കോടിയാക്കുക എന്ന ലക്ഷ്യവുമായാണ് ടാര്‍ഗറ്റ് നടപ്പാക്കാന്‍ ഒരുങ്ങുന്നത്. പുതിയ നിര്‍ദേശത്തിലൂടെ വരുമാനം ഉയര്‍ത്താനാകുമെന്നാണ് മാനേജ്‌മെന്റ് പറയുന്നത്.
കെ എസ് ആര്‍ ടി സി ജീവനക്കാരുടെ ശമ്പളം ബുധനാഴ്ചയ്ക്കകം നല്‍കണമെന്ന് ഹൈകോടതി കഴിഞ്ഞദിവസം നിര്‍ദേശിച്ചിരുന്നു. തൊഴിലാളികള്‍ക്കു ശമ്പളം നല്‍കാന്‍ കഴിയില്ലെങ്കില്‍ സ്ഥാപനം പൂട്ടണമെന്നും കോടതി വാക്കാല്‍ നിരീക്ഷിക്കുകയും ചെയ്തിരുന്നു. സ്ഥാപനം കനത്ത പ്രതിസന്ധിയിലാണെന്നും ശമ്പളം നല്‍കാന്‍ ഏപ്രില്‍ മുതല്‍ സര്‍കാര്‍ സഹായം ഉണ്ടാകില്ലെന്നും സര്‍കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരുന്നു. പത്താം തീയതി കഴിഞ്ഞിട്ടും ജീവനക്കാര്‍ക്ക് ശമ്പളം ലഭിക്കാതെ വന്നതോടെയാണ് വിഷയത്തില്‍ കോടതി ഇടപെടലുണ്ടായത്.
ശമ്പളം നല്‍കാന്‍ 30 കോടിരൂപയാണ് ധനവകുപ്പ് അനുവദിച്ചത്. 60 കോടി രൂപയാണ് ശമ്പളം നല്‍കാന്‍ വേണ്ടത്. ഇനി ബാധ്യത ഏറ്റെടുക്കാനാകില്ലെന്ന നിലപാടിലാണ് സര്‍കാര്‍. കെ എസ് ആര്‍ ടി സി ജീവനക്കാര്‍ക്ക് എല്ലാ മാസവും അഞ്ചാം തീയതിക്കു മുന്‍പ് ശമ്പളം നല്‍കുമെന്ന് കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉറപ്പു നല്‍കിയിരുന്നെങ്കിലും പാലിക്കാനായില്ല.
Keywords: KSRTC target for salary distribution, Thiruvananthapuram, News, KSRTC, Salary, Controversy, High Court of Kerala, Minister, Kerala.