ബെംഗ്ലൂര്‍: (www.kvartha.com) കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസിന് നേരെ ആക്രമസക്തരായ ജനക്കൂട്ടം കല്ലേറ് നടത്തിയതായി അധികൃതര്‍. തമിഴ്‌നാട്ടിലെ ഹൊസൂരിന് സമീപം വ്യാഴാഴ്ച രാവിലെയാണ് സംഭവം. യാത്രക്കാര്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. തിരുവനന്തപുരത്തുനിന്ന് ബെംഗ്ലൂറിലേക്ക് വരികയായിരുന്ന ഗജരാജ എസി മള്‍ടി ആക്‌സില്‍ സ്ലീപര്‍ ബസിനു നേരെ വ്യാഴാഴ്ച രാവിലെ ഹൊസൂരിനും ഷൂലഗിരിക്കും ഇടയിലായിരുന്നു സംഭവം.
പ്രദേശത്ത് ജല്ലിക്കെട്ടുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ ജനക്കൂട്ടം റോഡ് ഉപരോധിക്കുകയായിരുന്നു. പുലര്‍ചെ അഞ്ചുമണിക്ക് ഇവിടെയെത്തിയ ബസ് രണ്ടു മണിക്കൂറോളം റോഡില്‍ നിര്‍ത്തിയിട്ടു. തുടര്‍ന്നാണ് ജനക്കൂട്ടം ബസിനുനേരെ കല്ലെറിഞ്ഞത്. കല്ലേറില്‍ ബസിന്റെ ഗ്ലാസുകള്‍ തകര്‍ന്നു. 21 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്.
ബസിനുള്ളില്‍ നിലത്ത് കിടന്നാണ് യാത്രക്കാര്‍ കല്ലേറില്‍ നിന്ന് രക്ഷപ്പെട്ടത്. പിന്നീട് പൊലീസെത്തി ഗതാഗതം പുനഃസ്ഥാപിച്ചു. യാത്രക്കാരെ ബെംഗ്ലൂര്‍ അതിര്‍ത്തിയായ അത്തിബലെയില്‍ എത്തിച്ച് മറ്റു ബസുകളില്‍ കയറ്റിവിട്ടു. ബസിന്റെ വ്യാഴാഴ്ചത്തെ തിരുവനന്തപുരത്തേയ്ക്കുള്ള സര്‍വീസ് റദ്ദാക്കിയതായി കെഎസ്ആര്‍ടിസി അറിയിച്ചു.
Keywords: KSRTC SWIFT Bus Attacked in Bengaluru, Bangalore, News, Stone Pelting, Passengers, Police, Traffic, National.