Follow KVARTHA on Google news Follow Us!
ad

KSRTC | 25 വയസിന് മുകളിലുള്ള വിദ്യാര്‍ഥികള്‍ക്ക് കണ്‍സഷനുണ്ടാകില്ല; മാര്‍ഗരേഖ പുറത്തിറക്കി കെഎസ്ആര്‍ടിസി

KSRTC new guidelines on student concession#കേരളവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ


തിരുവനന്തപുരം: (www.kvartha.com) വിദ്യാര്‍ഥി കണ്‍സഷനില്‍ മാര്‍ഗരേഖ പുറത്തിറക്കി കെഎസ്ആര്‍ടിസി. ഇനി എല്ലാ വിദ്യാര്‍ഥികള്‍ക്കും കെഎസ്ആര്‍ടിസിയില്‍ കണ്‍സഷന്‍ ലഭിക്കില്ല. 25 വയസിന് മുകളിലുള്ളവര്‍ക്ക് യാത്രാക്കൂലിയില്‍ ഇളവൊഴിവാക്കി. 25 വയസിനുമുകളിലുള്ള വിദ്യാര്‍ഥികള്‍ക്കും മാതാപിതാക്കള്‍ ആദായ നികുതി പരിധിയില്‍ വരുന്ന കോളജ് വിദ്യാര്‍ഥികള്‍ക്കും യാത്രാക്കൂലിയില്‍ കണ്‍സഷനുണ്ടാകില്ല.

എന്നാല്‍, സ്വകാര്യ കോളജിലെയും സ്‌കൂളിലെയും ബിപിഎല്‍ വിദ്യാര്‍ഥികള്‍ക്ക് യാത്രാക്കൂലിയില്‍ ഇളവുണ്ടാകും. പ്രായപരിധി നിജപ്പെടുത്തുന്നതോടെ 25 വയസിന് മുകളിലുള്ള വിദ്യാര്‍ഥികള്‍ക്ക് കണ്‍സഷനുണ്ടാകില്ല. സ്വകാര്യ സ്‌കൂളിലെ മറ്റ് വിദ്യാര്‍ഥികള്‍ക്ക് യാത്രാനിരക്കില്‍ 30 ശതമാനം ആനുകൂല്യം നല്‍കുമെന്നും കെഎസ്ആര്‍ടിസി മാര്‍ഗരേഖയില്‍ പറഞ്ഞു.

News,Kerala,State,Thiruvananthapuram,Travel,Transport,KSRTC,Students,Passengers,Top-Headlines,Latest-News, KSRTC new guidelines on student concession


വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ ഇനത്തില്‍ 2016 മുതല്‍ 2020 വരെ 966.31 കോടി രൂപയുടെ ബാധ്യത കെഎസ്ആര്‍ടിസിക്കുണ്ടെന്നും ഈ തുക അനുവദിച്ചുതരണമെന്നും സര്‍കാരിന് നല്‍കിയ കത്തില്‍ കെഎസ്ആര്‍ടിസി വ്യക്തമാക്കുന്നു. 

Keywords: News,Kerala,State,Thiruvananthapuram,Travel,Transport,KSRTC,Students,Passengers,Top-Headlines,Latest-News, KSRTC new guidelines on student concession

Post a Comment