കോഴിക്കോട്: (www.kvartha.com) പ്രണയാഭ്യര്‍ഥന നിരസിച്ച യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച ഇന്‍സ്റ്റഗ്രാം സുഹൃത്ത് പിടിയിലായതായി പൊലീസ്. താമരശേരിയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം അരങ്ങേറിയത്. കുറ്റ്യാടി സ്വദേശി അരുണ്‍ജിത്താണ് അറസ്റ്റിലായത്.
സംഭവത്തെ കുറിച്ച് താമരശേരി പൊലീസ് പറയുന്നത്: ഇന്‍സ്റ്റഗ്രാമില്‍ പരിചയപ്പെട്ട യുവതി പ്രണയാഭ്യര്‍ഥന നിരസിച്ചപ്പോള്‍ പെട്രോളൊഴിച്ച് കത്തിക്കാനാണ് യുവാവ് വീട്ടിലെത്തിയത്. ഇന്‍സ്റ്റഗ്രാം വഴി ഇവര്‍ ആറ് വര്‍ഷമായി പരിചയമുണ്ട്. ഞായറാഴ്ച വൈകുന്നേരം മൂന്ന് മണിക്കാണ് സംഭവമുണ്ടായത്.
പെട്രോളുമായി വരുന്ന അരുണ്‍ജിത്തിനെ പെണ്‍കുട്ടിയുടെ അമ്മ കാണുകയും ഉടന്‍തന്നെ വാതില്‍ അടയ്ക്കുകയുമായിരുന്നു. പിന്നീട് ഇവര്‍ നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. പ്രതിയെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പിക്കുകയായിരുന്നു. ഇയാളില്‍ നിന്ന് ഒരു ലിറ്ററോളം പെട്രോളും ലൈറ്ററും കണ്ടെത്തി. നിലവില്‍ പ്രതി റിമാന്‍ഡിലാണ്.
Keywords: News,Kerala,State,Local-News,Kozhikode,Crime,Accused,Murder Attempt,Police,instagram,Social-Media, Kozhikode: Youth arrested in Murder attempt case