കോഴിക്കോട്: (www.kvartha.com) ഫറോക്കില്‍ യുവതി കുത്തേറ്റ് മരിച്ചു. പാലക്കാട് സ്വദേശി മല്ലിക(40)യാണ് മരിച്ചത്. ഭാര്യയെ കത്രികകൊണ്ട് കുത്തിക്കൊന്നതിന് പിന്നാലെ ഭര്‍ത്താവ് ചാത്തന്‍പറമ്പ് സ്വദേശി ലിജേഷ് (കുട്ടന്‍-48) പൊലീസില്‍ കീഴടങ്ങി. കൊലപാതകത്തിനുശേഷം ലിജേഷ് തന്നെയാണ് പൊലീസിനെ വിളിച്ച് വിവരം അറിയിച്ചത്. തുടര്‍ന്ന് പൊലീസില്‍ കീഴടങ്ങുകയായിരുന്നു.
ഫറോക്കിന് സമീപം കോടമ്പുഴയിലാണ് കൊലപാതകം നടന്നത്. സംശയരോഗം കാരണം ഭര്‍ത്താവ് ഉപദ്രവിക്കുന്നതായി അയല്‍വാസികളോട് മല്ലിക നേരത്തെ പരാതിപ്പെട്ടിരുന്നതായാണ് വിവരം. ഇതിന്റെ പേരില്‍ ഇരുവരും തമ്മില്‍ വഴക്കും പതിവായിരുന്നുവെന്ന് പ്രദേശവാസികള്‍ പറഞ്ഞു. ഇരുവര്‍ക്കും മക്കളുണ്ട്.
Keywords: News,Kerala,State,Kozhikode,Crime,Killed,Police,police-station,Accused, Kozhikode: Woman killed by man