കോഴിക്കോട്: (www.kvartha.com) വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ തീയിട്ട് നശിപ്പിച്ചതായി പരാതി. കൊളത്തറ സ്വദേശി ആനന്ദകുമാറിന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിരുന്ന കാറും ഇരുചക്രവാഹനവുമാണ് നശിച്ചത്. പുലര്‍ചെ 12.10 ഓടെ ആണ് സംഭവം.
തീ ആളിപ്പടരുന്നത് കണ്ട വഴി യാത്രക്കാരന്‍ അഗ്‌നിരക്ഷാസേനയെ വിവരമറിയിക്കുകയായിരുന്നു. കൃത്യസമയത്ത് തീയണച്ചതിനാല്‍ വീട്ടിലേക്ക് തീ പടര്‍ന്നില്ല. തീവച്ചത് ആരെന്ന് വ്യക്തമല്ല. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.
Keywords: News,Kerala,State,Kozhikode,Fire,Local-News,Complaint,Vehicles,Police, Kozhikode: Vehicles set on fire.