Follow KVARTHA on Google news Follow Us!
ad

Investigation | ഭാര്യയുടെ പ്രസവത്തിനെത്തിയ ആദിവാസി യുവാവിനെ ആശുപത്രി വളപ്പില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; ഇല്ലാത്ത മോഷണക്കുറ്റം ആരോപിച്ച് മാനസികമായി പീഡിപ്പിച്ചിരുന്നെന്ന പരാതിയില്‍ ഉറച്ച് ബന്ധുക്കള്‍; അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്

Kozhikode: Police starts inquiry on death of tribe man#കേരളവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ


കോഴിക്കോട്: (www.kvartha.com) മെഡികല്‍ കോളജ് ആശുപത്രിയില്‍ ഭാര്യയുടെ പ്രസവത്തിനെത്തിയ ആദിവാസി യുവാവിനെ ആശുപത്രി വളപ്പില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. മാതൃശിശു കേന്ദ്രത്തില്‍ ഭാര്യക്കൊപ്പമെത്തിയ കല്‍പ്പറ്റ പറവയല്‍ കോളനിയിലെ വിശ്വനാഥനെയാണ് ആളൊഴിഞ്ഞ പ്രദേശത്തെ മരത്തില്‍ തൂങ്ങിയ കണ്ടെത്തിയത്. 

ഇല്ലാത്ത മോഷണക്കുറ്റം ആരോപിച്ച് മാനസികമായി പീഡിപ്പിച്ചതാണ് വിശ്വനാഥന്‍ ജീവനൊടുക്കാന്‍ കാരണമെന്ന പരാതിയില്‍ ഉറച്ചുനില്‍ക്കുകയാണ് കുടുംബം. മോഷണക്കുറ്റം ആരോപിച്ച് സുരക്ഷാ ജീവനക്കാര്‍ ചോദ്യം ചെയ്തതില്‍ വിശ്വനാഥന്‍ മനോവിഷമത്തില്‍ ആയിരുന്നെന്നാണ് ബന്ധുവിന്റെ ആരോപണം. മരിച്ചത് എങ്ങനെയെന്ന് അറിയണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടു.

ആരോപണവിധേയരായ സുരക്ഷാ ജീവനക്കാരുടെ മൊഴി ഉടന്‍ രേഖപ്പെടുത്തും. നിലവില്‍ കോഴിക്കോട് സൂക്ഷിച്ചിരിക്കുന്ന വിശ്വനാഥന്റെ മൃതദേഹം വയനാട്ടിലേക്ക് കൊണ്ടുപോകും. സംസ്‌കാരം വീട്ടുവളപ്പില്‍ നടക്കും. 

News,Kerala,State,Kozhikode,Death,Investigates,Complaint,Police,Case,Allegation,Found Dead,Top-Headlines,Trending,Latest-News, Kozhikode: Police starts inquiry on death of tribe man


ശനിയാഴ്ച ഉച്ചയോടെയാണ് വിശ്വനാഥനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യയുടെ പ്രസവത്തിനായി എത്തിയ ഇയാളെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ വെള്ളിയാഴ്ച പൊലീസില്‍ പരാതി നല്‍കിയിരുന്നു. വീട്ടുകാരുടെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷിച്ച് വരവെയാണ് മൃതദേഹം കണ്ടെത്തിയത്. 

Keywords: News,Kerala,State,Kozhikode,Death,Investigates,Complaint,Police,Case,Allegation,Found Dead,Top-Headlines,Trending,Latest-News, Kozhikode: Police starts inquiry on death of tribe man

Post a Comment