കോഴിക്കോട്: (www.kvartha.com) പോക്‌സോ കേസ് പ്രതിയായ റിട. എസ്‌ഐയെ അതിജീവിതയുടെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പുറ്റെക്കാട് പീസ് നെറ്റില്‍ കെ പി ഉണ്ണി (57) ആണ് മരിച്ചത്. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
എട്ട് വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന കേസില്‍ ഉണ്ണിയെ 2021ല്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കുട്ടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചെന്നായിരുന്നു കേസ്. ഈ കേസില്‍ ഇയാള്‍ക്ക് ജാമ്യം ലഭിച്ചിരുന്നു.
കേസുമായി ബന്ധപ്പെട്ട നിയമനടപടികള്‍ പുരോഗമിക്കുന്നതിനിടെയാണ് പ്രതിയായ മുന്‍ പൊലീസ് ഉദ്യോഗസ്ഥനെ അതിജീവിതയുടെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം മാറ്റുന്നത് ഉള്‍പെടെയുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.
Keywords: News,Kerala,State,Kozhikode,POCSO,Case,Accused,Found,Hanged,Molestation,Local-News, Kozhikode: POCSO Case Accused Found Dead At Survivor's House