കോഴിക്കോട്: (www.kvartha.com) നാദാപുരത്ത് ഏഴ് വയസുകാരിയായ മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ പിതാവ് അറസ്റ്റില്‍. കല്ലാച്ചി സ്വദേശിയായ പിതാവാണ് പോക്‌സോ കേസില്‍ അറസ്റ്റിലായത്. വ്യാഴാഴ്ച വൈകുന്നേരം കല്ലാച്ചിയിലെ വാടക വീട്ടിലാണ് പീഡന ശ്രമം നടന്നത്.
സംഭവം ശ്രദ്ധയില്‍പെട്ട കുട്ടിയുടെ മാതാവ് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പിതാവിനെതിരെ പെണ്‍കുട്ടി പൊലീസില്‍ മൊഴി നല്‍കി. തുടര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് വ്യക്തമാക്കി.
Keywords: News,Kerala,State,Kozhikode,POCSO,Case,Complaint,Minor girls,Crime,Local-News,Arrested,Police, Kozhikode: Man arrested for molest attempt to minor girl