കോഴിക്കോട്: (www.kvartha.com) കുന്നമംഗലത്ത് പഴയ ബസ് സ്റ്റാന്‍ഡിന് മുന്‍വശത്തെ ഗാന്ധി പ്രതിമയുടെ വിലപിടിപ്പുള്ള കണ്ണട മോഷണം പോയതായി പരാതി. കോണ്‍ഗ്രസ് പ്രവര്‍ത്തകനും കയറ്റിറക്ക് തൊഴിലാളിയുമായ ടി ബൈജു സ്വന്തമായി നിര്‍മിച്ച് പഞ്ചായതിന് കൈമാറിയ പ്രതിമയില്‍ നിന്നാണ് കണ്ണട നഷ്ടമായത്.
നാല് ദിവസം മുന്‍പാണ് ഗാന്ധി പ്രതിമയിലെ കണ്ണട കാണാതായതെന്നും ആരെങ്കിലും എടുത്തു കളഞ്ഞതാണോ എന്നറിയാന്‍ സമീപത്തെല്ലാം തിരച്ചില്‍ നടത്തിയതായും ബൈജു പറഞ്ഞു. കണ്ടെത്താന്‍ കഴിയാതെ വന്നതോടെ പൊലീസില്‍ പരാതി നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു.
ഗാന്ധിജിയുടെ 150-ാം ജന്മദിനത്തിന്റെ ഭാഗമായാണ് പ്രതിമ നിര്‍മിച്ചത്. ഗാന്ധി സ്‌ക്വയര്‍ എന്ന് പേരിട്ട് ഇവിടെ പൊതുപരിപാടികളും നടത്താറുണ്ട്. കോണ്‍ഗ്രസ് കുന്നമംഗലം മണ്ഡലം കമിറ്റിയുടെ നേതൃത്വത്തിലാണ് സ്‌ക്വയര്‍ പരിപാലിക്കുന്നത്. സമീപത്തെ സിസിടിവി കാമറകള്‍ പരിശോധിച്ചാല്‍ കള്ളനെ കണ്ടെത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ബൈജു.
Keywords: News,Kerala,State,Kozhikode,Rahul Gandhi,theft,Complaint,Local-News, Kozhikode: Gandhi statue's spectacles stolen