Follow KVARTHA on Google news Follow Us!
ad

Death Threat | 'യൂനിഫോമില്‍ അല്ലായിരുന്നെങ്കില്‍ ശവം ഒഴുകി നടന്നേനെ'; കൊലവിളി പ്രസംഗവുമായി യുവമോര്‍ച - ബിജെപി നേതാക്കള്‍

Kozhikode: Death threat against Nadakkavu CI by BJP leaders#കേരളവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ


കോഴിക്കോട്: (www.kvartha.com) പൊലീസ് ഉദ്യോഗസ്ഥനെതിരെ കൊലവിളി പ്രസംഗവുമായി യുവമോര്‍ച - ബിജെപി നേതാക്കള്‍. യുവമോര്‍ച പ്രവര്‍ത്തകനെ മര്‍ദിച്ചെന്നാരോപിച്ചായിരുന്നു നടക്കാവ് സിഐക്കെതിരെ ബിജെപി നേതാക്കള്‍ വധഭീഷണി മുഴക്കിയത്. 

നടക്കാവ് സി ഐ യൂനിഫോമില്‍ അല്ലായിരുന്നെങ്കില്‍ ശവം ഒഴുകി നടന്നേനെ എന്നാണ് ബിജെപി ജില്ലാ സെക്രടറി റിനീഷ് പ്രസംഗിച്ചത്. ജയില്‍വാസം അനുഭവിക്കുന്ന ബിജെപിക്കാര്‍ മാങ്ങാ പറിച്ചിട്ടല്ല ജയിലില്‍ പോയതെന്നും റിനീഷ് പ്രസംഗിച്ചു. കോര്‍പറേഷന്‍ കൗണ്‍സിലര്‍ കൂടിയാണ് റിനീഷ്. സി ഐ ജിജീഷിന്റെ കൈ വെട്ടിമാറ്റും എന്ന് ബിജെപി ജില്ലാ ജെനറല്‍ സെക്രടറി എം മോഹനനും പറഞ്ഞു. 

'കറുത്ത വസ്ത്രം ധരിച്ചതിന് യുവമോര്‍ച പ്രവര്‍ത്തകനെ നടക്കാവ് സിഐ അതിക്രൂരമായാണ് മര്‍ദിച്ചത്. പിണറായിയുടെ ദാസ്യപ്പണി ചെയ്യുന്ന പണിയാണ് പൊലീസ് എടുക്കുന്നത്. നിങ്ങള്‍ ഇതൊക്കെ അഴിച്ചുവെക്കുന്ന കാലമുണ്ടാകും. എന്നാല്‍ ഞങ്ങള്‍ അതുവരെ കാത്തിരിക്കില്ല. നിങ്ങളുടെ ശരീരം ഇരുമ്പ് കൊണ്ട് ഉണ്ടാക്കിയതല്ല. നിങ്ങളുടെ അതേരീതിയില്‍ തിരിച്ചടിയ്ക്കാന്‍ യുവമോര്‍ചയ്ക്ക് ഒരു മടിയുമില്ലെന്നും' റിനീഷ് പറഞ്ഞു. 

News,Kerala,State,Kozhikode,Police,BJP,Politics,Life Threat,Threat, Kozhikode: Death threat against Nadakkavu CI by BJP leaders


യുവമോര്‍ച പ്രവര്‍ത്തകനെ മര്‍ദിച്ചെന്നാരോപിച്ച് കോഴിക്കോട് കമീഷനര്‍ ഓഫീസിലേക്ക് നടത്തിയ മാര്‍ചിലായിരുന്നു ബിജെപി നേതാവിന്റെ വിവാദപ്രസംഗം. സിഐക്കെതിരെ നടപടി ആവശ്യപ്പെട്ട് യുവമോര്‍ചയുടെ നേതൃത്വത്തില്‍ നടത്തിയ മാര്‍ച് ബിജെപി കോഴിക്കോട് ജില്ലാ അധ്യക്ഷന്‍ അഡ്വകറ്റ് വികെ സജീവന്‍ ഉദ്ഘാടനം ചെയ്തു. യുവമോര്‍ച ജില്ലാ പ്രസിഡണ്ട് ജുബിന്‍ ബാലകൃഷ്ണന്‍, സംസ്ഥാന ജെനറല്‍ സെക്രടറി ഗണേഷ് എന്നിവര്‍ സംസാരിച്ചു.

Keywords: News,Kerala,State,Kozhikode,Police,BJP,Politics,Life Threat,Threat, Kozhikode: Death threat against Nadakkavu CI by BJP leaders

Post a Comment