അപകടത്തിന് തൊട്ടുമുന്‍പ് ബീച് ആശുപത്രി ജീവനക്കാരനായ യുവാവിനെ ബൈപാസില്‍ വച്ച് സംഘം മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. അതിനുശേഷം സംഘം സഞ്ചരിച്ച കാര്‍ മറ്റൊരു കാറിലിടിച്ച് കത്തുകയായിരുന്നു. യുവാവിനെ മര്‍ദിച്ചെന്ന സംഭവത്തില്‍ നാല് യുവാക്കളെയും പൊലീസ് അറസ്റ്റ് ചെയ്തു. ഇവരില്‍ രണ്ടുപേര്‍ക്കെതിരെ വേറെയും കേസുകളുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
സരോവരം പാര്‍കിന് സമീപത്ത് വെള്ളം വാങ്ങാന്‍ സംഘം കാര്‍ നിര്‍ത്തിയിരുന്നു. കടയുടമ വെള്ളം എടുക്കാന്‍ വൈകിയതിനെ ചൊല്ലി തര്‍ക്കമുണ്ടായി. കടയുടമയ്‌ക്കെതിരായ ആക്രമണം തടയാന്‍ ശ്രമിച്ച യുവാവിനെയാണ് കാറിലുണ്ടായിരുന്നവര്‍ മര്‍ദിച്ചത്. അതിനുശേഷം ഇവിടെനിന്ന് പോകുമ്പോഴാണ് കോട്ടുളിയില്‍ അപകടമുണ്ടായത്.
മര്‍ദനമേറ്റയാള്‍ ആക്രമണത്തിന്റെയും കാറിന്റെയും ദൃശ്യങ്ങള്‍ പൊലീസിന് അന്ന് തന്നെ കൈമാറിയിരുന്നുവെങ്കിലും കാറില്‍ ഉണ്ടായിരുന്നവരല്ല മര്‍ദിച്ചതെന്ന നിഗമനത്തിലായിരുന്നു പൊലീസ്. പിന്നീട് ഇവര്‍ തന്നെയാണെന്ന് തിരിച്ചറിഞ്ഞതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. നിലവില്‍ ഇവര്‍ റിമാന്‍ഡിലാണ്.
Keywords: Kozhikode: 4 arrested in attack case, Kozhikode, News, Police, Arrested, Remanded, Kerala.