കോഴിക്കോട്: (www.kvartha.com) എറണാകുളം സ്വദേശിയായ നഴ്‌സിങ് വിദ്യാര്‍ഥിനിയെ കുട്ടബലാത്സംഗം ചെയ്‌തെന്ന കേസില്‍ രണ്ടു പേര്‍ പൊലീസ് കസ്റ്റഡിയില്‍. സംഭവത്തില്‍ രണ്ടുപേരെ കസ്റ്റഡിയിലെടുത്തു.
കസബ പൊലീസ് പറയുന്നത്: പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ സുഹൃത്തുക്കളായ രണ്ടുപേരാണ് പിടിയിലായത്. വിശദമായ ചോദ്യം ചെയ്യലിനുശേഷം ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തും. നഗരത്തില്‍ ഒളിവില്‍ താമസിക്കുന്നതിനിടെയാണ് പ്രതികളെ പിടികൂടിയത്. മൊബൈല്‍ ഫോണ്‍ നെറ്റ് വര്‍ക് ഉപയോഗിച്ച് ലൊകേഷന്‍ മനസിലാക്കിയാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.
പെണ്‍കുട്ടിയുടെ വൈദ്യപരിശോധനയ്ക്കും പ്രാഥമിക തെളിവ് ശേഖരണത്തിനും ശേഷം പൊലീസ് കേസെടുത്തു. പെണ്‍കുട്ടിയും പ്രതികളും എറണാകുളം ജില്ലക്കാരാണ്.
ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം. കോഴിക്കോട് പേയിംഗ് ഗസ്റ്റായി താമസിച്ച് പഠിക്കുകയാണ് പെണ്‍കുട്ടി. സുഹൃത്തുക്കളായി രണ്ടുപേര്‍ സൗഹൃദം നടിച്ച് വിദ്യാര്‍ഥിയെ നഗരത്തിലെ ഒരു ലോഡ്ജിലേക്ക് കൂട്ടിക്കൊണ്ടുപോയി നിര്‍ബന്ധിച്ച് മദ്യം നല്‍കി ക്രൂരബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നുവെന്നാണ് കുട്ടിയുടെ മൊഴി. പീഡനശേഷം പെണ്‍കുട്ടിയെ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ ഉപേക്ഷിച്ച് പ്രതികള്‍ കടന്നുകളയുകയായിരുന്നു.
Keywords: News,Kerala,State,Kozhikode,Student,Molestation,Mobile Phone,Accused, Arrested,Police,Crime, Kozhikode: 2 arrested in case of molesting of nursing student