Follow KVARTHA on Google news Follow Us!
ad

Accidental Death | ടാങ്കര്‍ ലോറിയും ബൈകും കൂട്ടിയിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

Kottayam: Woman died in road accident at Marangattupilly#കേരളവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

കോട്ടയം: (www.kvartha.com) മരങ്ങാട്ടുപിള്ളിയില്‍ ടാങ്കര്‍ ലോറിയും ബൈകും കൂട്ടിയിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. കുറവിലങ്ങാട് പകലോമറ്റം ഐക്കരത്താഴത്ത് ബേബിയുടെ ഭാര്യ സോഫി(50) ആണ് മരിച്ചത്. കോഴ-പാലാ റോഡില്‍ മരങ്ങാട്ടുപള്ളി ടൗണില്‍ രാവിലെയാണ് അപകടമുണ്ടായത്. എറണാകുളത്തുന്നിന്ന് വന്ന ടാങ്കര്‍ ലോറി നിയന്ത്രണം വിട്ട് കാറില്‍ ഇടിക്കാതിരിക്കാന്‍ വെട്ടിച്ചതോടെ ബൈകില്‍ തട്ടുകയായിരുന്നുവെന്നാണ് വിവരം. 

News,Kerala,State,Kottayam,bike,Accident,Accidental Death,Local-News, Kottayam: Woman died in road accident at Marangattupilly


ബൈക് ഓടിച്ചിരുന്ന മരുമകന്റെ കാലിന് ഗുരുതരമായി പരുക്കേറ്റു. പരുക്കേറ്റ പള്ളിക്കത്തോട് അരുവിക്കുഴി തകടിയേല്‍ ജിമ്മിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബൈകിന്റെ പിന്നിലിരുന്ന വീട്ടമ്മ തെറിച്ച് റോഡില്‍ വീഴുകയായിരുന്നു. ഇവരുടെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങി തല്‍ക്ഷണം മരിക്കുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു.

Keywords: News,Kerala,State,Kottayam,bike,Accident,Accidental Death,Local-News, Kottayam: Woman died in road accident at Marangattupilly

Post a Comment