കോട്ടയം: (www.kvartha.com) കോതനല്ലൂരില്‍ ബാറിന് മുന്നില്‍ തോക്കുമായെത്തി വെടിയുതിര്‍ത്ത കേസില്‍ രണ്ടുപേര്‍ പിടിയില്‍. കാണക്കാരി സ്വദേശികളായ നൈജില്‍ ജയ്‌മോന്‍, ജോബിന്‍ സാബു എന്നിവരെയാണ് കടുത്തുരുത്തി പൊലീസ് അറസ്റ്റ് ചെയ്തത്. സുഹൃത്തുക്കള്‍ ആവശ്യപ്പെട്ടപ്രകാരം കൗതുകത്തിന് വേണ്ടിയാണ് വെടിയുതിര്‍ത്തതെന്നാണ് പ്രതികളുടെ മൊഴിയെന്ന് പൊലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസം വൈകിട്ടോടെയായിരുന്നു അപ്രതീക്ഷിത സംഭവം. ബൈകിലെത്തിയ യുവാക്കള്‍ കോതനല്ലൂരിലെ ബാറിന് മുന്നില്‍വെച്ച് എയര്‍ ഗണ്‍ ഉപയോഗിച്ച് വെടിയുതിര്‍ത്ത ശേഷം കടന്ന് കളയുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. തുടര്‍ന്ന് ബാര്‍ ഉടമ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
സംഭവത്തിന് ശേഷം മുങ്ങിയ ജയ്‌മോന്‍, ജോബിന്‍ എന്നിവരെ അന്വേഷണത്തിനൊടുവിലാണ് പിടികൂടിയതെന്നും പ്രതികളില്‍ ഒരാളായ ജോബിന്‍ സാബുവിന്റെ പേരില്‍ കുറവിലങ്ങാട് സ്റ്റേഷനില്‍ അടിപിടി കേസ് നിലവിലുണ്ടെന്നും പൊലീസ് അറിയിച്ചു. കടുത്തുരുത്തി സ്റ്റേഷന്‍ എസ് എച് ഒ സജീവ് ചെറിയാന്റെ നേതൃത്വത്തില്‍ പിടികൂടിയ പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Keywords: News,Kerala,State,Kottayam,Shot,Police,Accused,Case,Complaint, Kottayam: Two persons arrested for firing in front of bar