കോട്ടയം: (www.kvartha.com) പൊലീസ് ഉദ്യോഗസ്ഥനെ കാണാനില്ലെന്ന് പരാതി. ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ സി പി ഒ ബശീറിനെയാണ് രാവിലെ മുതല്‍ കാണാതായത്. സിപിഒ ബശീറിന്റെ ഫോണ്‍ ഉള്‍പെടെ ക്വാര്‍ടേഴ്‌സില്‍ ഉപേക്ഷ നിലയില്‍ കണ്ടെത്തിയെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
അമിത ജോലി ഭാരവും തൊഴില്‍ സമ്മര്‍ദവും കാരണം കടുത്ത മനോവിഷമത്തിലായിരുന്നു ബശീറെന്ന് സഹപ്രവര്‍ത്തകര്‍ പറഞ്ഞു. ഉദ്യോഗസ്ഥന്‍ ട്രെയിനില്‍ എവിടേക്കോ പോയതായി സംശയിക്കുന്നുവെന്നും കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.
Keywords: News,Kerala,State,Kottayam,Local-News,Missing,Police,Police men,Investigates, Kottayam: Police officer Missing