കോട്ടയം: (www.kvartha.com) ചലച്ചിത്ര നടനും മിമിക്രി താരവുമായ കോട്ടയം നസീറിനെ നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അദ്ദേഹത്തെ ആന്റിജിയോഗ്രാം പരിശോധനയ്ക്ക് വിധേയനാക്കി. ഐസിയുവിലാണെങ്കിലും അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. കോട്ടയം തെള്ളകത്തെ ഒരു ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.
കോട്ടയം കറുകച്ചാല്‍ സ്വദേശിയായ കോട്ടയം നസീര്‍ കേരളത്തിലെ പ്രമുഖ വ്യക്തികളെ രൂപഭാവങ്ങളിലൂടെ അനുകരിച്ചാണ് മിമിക്രിയിലൂടെ ശ്രദ്ധേയനായത്. മിമിക്‌സ് പരേഡില്‍ മോര്‍ഫിംഗ് എന്ന ഒരു ഇനം ആദ്യം അവതരിപ്പിക്കുന്നതും ചിത്രകാരന്‍ കൂടിയായ കോട്ടയം നസീര്‍ തന്നെയാണ്. ടെലിവിഷന്‍ അവതാരകന്‍ എന്ന നിലയിലും ശ്രദ്ധേയനാണ്.
'മിമിക്‌സ് ആക്ഷന്‍ 500' എന്ന ചിത്രത്തിലൂടെയാണ് കോട്ടയം നസീര്‍ മലയാളത്തിന്റെ വെള്ളിത്തിരയുടെ ഭാഗമാകുന്നത്. മമ്മൂട്ടി നായകനായ ഹിറ്റ് ചിത്രം 'റോഷാ'ക്കില്‍ ഗൗരവ സ്വഭാവമുള്ള മികച്ച കാരക്ടര്‍ റോളായിരുന്നു കോട്ടയം നസീറിന്റേത്.
Keywords: News,Kerala,State,Actor,Cine Actor,Cinema,hospital,Treatment,Health,Health & Fitness,Top-Headlines,Latest-News,Entertainment, Kottayam Nazeer hospitalised