ചൊക്ലി സ്വദേശി ജാസിമി(33)നെയാണ് കൂത്തുപറമ്പ് എക്‌സൈസ് റെയ് ന്‍ജ് ഇന്‍സ്‌പെക്ടര്‍ കെ ഷാജി അറസ്റ്റ് ചെയ്തത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ തൊക്കിലങ്ങാടിയില്‍ വാഹന പരിശോധക്കിടെയാണ് ഇയാള്‍ പിടിയിലായത്. ഇയാളില്‍ നിന്നും 29 ഗ്രാം എം ഡി എം എ പിടികൂടിയതായി എക്‌സൈസ് അറിയിച്ചു.
സംഭവത്തെ കുറിച്ച് എക്‌സൈസ് പറയുന്നത്:
ബെംഗ്ലൂറില്‍ നിന്നും ശനിയാഴ്ച രാവിലെ എത്തിയ സ്വകാര്യ ടൂറിസ്റ്റ് ബസില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. കൂത്തുപറമ്പ് എക്‌സൈസ് ഓഫീസില്‍ ഇയാള്‍ക്കെതിരെ കഴിഞ്ഞ മാസം എംഡിഎംഎ കൈവശം വെച്ചതിന് കേസെടുത്തിട്ടുണ്ട്.
നിരവധി തവണ ഇയാള്‍ ലഹരി വസ്തുക്കള്‍ കേരളത്തിലേക്ക് കടത്തിയിട്ടുണ്ട്. മയക്കുമരുന്നുകള്‍ വ്യാപകമായി എത്തിക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ യുവാവ് എക്‌സൈസിന്റെ നിരീക്ഷണത്തിലായിരുന്നു. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ മയക്കുമരുന്ന് എത്തിക്കുന്ന കണ്ണികളിലൊരാളാണ് വലയിലായത്.
അസി: എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെജെ സന്തോഷ്, പ്രിവന്റീവ് ഓഫീസര്‍ അശോകന്‍ കല്ലോറാന്‍ ,പ്രിവന്റീവ് ഓഫീസര്‍ ഗ്രേഡ് അനീഷ് കുമാര്‍ പി, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ റോഷിത് പി, ബിജേഷ് എം, ബിനീഷ് എ എം, എക്‌സൈസ് കമീഷണര്‍ സ്‌ക്വാഡ് അംഗങ്ങളായ ജലീഷ് പി, പ്രസന്ന എം കെ എന്നിവരാണ് എക്‌സൈസ് സംഘത്തിലുണ്ടായിരുന്നത്.
എം ഡി എം എ 10 ഗ്രാമിന് മുകളില്‍ കൈവശം വെച്ചാല്‍ 10 മുതല്‍ 20 വര്‍ഷം വരെ തടവും രണ്ടു ലക്ഷം രൂപ വരെ ശിക്ഷയും ലഭിക്കാവുന്ന കുറ്റമാണ്. പ്രതിയെ കൂത്തുപറമ്പ് കോടതിയില്‍ ഹാജരാക്കി. തുടര്‍ നടപടികള്‍ വടകര സ്‌പെഷ്യല്‍ എന്‍ ഡി പി എസ് കോടതിയില്‍ നടക്കും.
Keywords: Koothuparamba: Man arrested with 29 g of MDMA, Kannur, News, Police, Arrested, Secret, Message, Kerala.