കൊല്ലം: (www.kvartha.com) ചടയമംഗലത്ത് കെ എസ് ആര്‍ ടി സി ബസ് ബൈകിലിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് കോളജ് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം. പുനലൂര്‍ സ്വദേശികളായ അഭിജിത്ത്(19), ശിഖ (20) എന്നിവരാണ് മരിച്ചത്. പുനലൂര്‍ ഐക്കരക്കോണം സ്വദേശിയാണ് അഭിജിത്ത്. ശിഖ കിളിമാനൂരിലെ എന്‍ജിനീയറിങ് കോളജിലെ രണ്ടാംവര്‍ഷ വിദ്യാര്‍ഥിനിയാണ്.
ഇവര്‍ സഞ്ചരിച്ച ബൈകിന് പിന്നില്‍ കെ എസ് ആര്‍ ടി സി ബസ് തട്ടിയാണ് അപകടമുണ്ടായത്. രാവിലെ 7.30 ന് ചടയമംഗലം നെട്ടേത്തറ എംസി റോഡില്‍വെച്ചാണ് അപകടമുണ്ടായത്. ഓവര്‍ടേക് ചെയ്യാന്‍ ശ്രമിച്ചപ്പോഴാണ് ബൈകിനെ ബസ് ഇടിച്ചുവീഴ്ത്തിയതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.
ചടയമംഗലം ഡിപോയിലെ കെ എസ് ആര്‍ ടി സി ബസാണ് അപകടത്തിന് കാരണം. ഇടിയുടെ ആഘാതത്തില്‍ രണ്ടുപേരും റോഡിലേക്ക് തെറിച്ചുവീണു. പെണ്‍കുട്ടിയുടെ തലയിലൂടെ കെഎസ്ആര്‍ടിസി ബസ് കയറിയിറങ്ങി. രണ്ടുപേരും സംഭവം സ്ഥലത്തുവച്ച് തന്നെ മരിച്ചു.
Keywords: News,Kerala,State,Local-News,Accident,Accidental Death,Students, Kollam: Two college students died in KSRTC bus hit on bike accident