Found Dead | 'ജോലിചെയ്ത് ജീവിക്കാനുള്ള ശേഷി ഇല്ലാത്തതിനാല്‍ ആത്മഹത്യ ചെയ്യുന്നുവെന്ന് കുറിപ്പെഴുതി വച്ച് ഗൃഹനാഥന്‍ സ്വയം ചിതയൊരുക്കി ജീവനൊടുക്കി'

 


ADVERTISEMENT


കൊല്ലം: (www.kvartha.com) ജോലിചെയ്ത് ജീവിക്കാനുള്ള ശേഷി ഇല്ലാത്തതിനാല്‍ ആത്മഹത്യ ചെയ്യുന്നുവെന്ന് കുറിപ്പെഴുതി വച്ച് ഗൃഹനാഥന്‍ സ്വയം ചിതയൊരുക്കി ജീവനൊടുക്കിയതായി റിപോര്‍ട്. പുത്തൂരിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടനന്ത്. മാറനാട് സ്വദേശി വിജയകുമാര്‍ (68) ആണ് മരിച്ചത്.
Aster_MIMS

പൊലീസ് പറയുന്നത്: വ്യാഴാഴ്ച പുലര്‍ചെ വിജയകുമാറിന്റെ സഹോദരിയുടെ വീടിന് സമീപം വീറകു കൂട്ടിയിട്ടിരുന്ന സ്ഥലത്ത് തീ കത്തുന്നതായി കണ്ടു. ഉടന്‍തന്നെ സഹോദരിയും മറ്റുള്ളവരും ചേര്‍ന്ന് തീയണച്ചു. എന്നാല്‍ രാവിലെ സ്ഥലത്ത് ചെന്നുനോക്കിയപ്പോഴാണ് മൃതദേഹം കിടക്കുന്നത് കാണുന്നത്. അന്വേഷണത്തില്‍ മരിച്ചത് വിജയകുമാര്‍ ആണെന്ന് മനസിലായി. ഉടന്‍തന്നെ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

Found Dead | 'ജോലിചെയ്ത് ജീവിക്കാനുള്ള ശേഷി ഇല്ലാത്തതിനാല്‍ ആത്മഹത്യ ചെയ്യുന്നുവെന്ന് കുറിപ്പെഴുതി വച്ച് ഗൃഹനാഥന്‍ സ്വയം ചിതയൊരുക്കി ജീവനൊടുക്കി'


സ്ഥലത്തുനിന്ന് വിജയകുമാറിന്റെ ആത്മഹത്യകുറിപ്പ് കണ്ടെത്തി. ജോലി ചെയ്ത് ജീവിക്കാനുള്ള ആരോഗ്യശേഷി ഇല്ലാത്തതിനാല്‍ ആത്മഹത്യ ചെയ്യുന്നുവെന്നാണ് കുറിപ്പില്‍ എഴുതിയിരിക്കുന്നത്. കെട്ടിടനിര്‍മാണ തൊഴിലാളിയായ വിജയകുമാര്‍ കുറച്ചുദിവസമായി ജോലിക്ക് പോയിരുന്നില്ല. അതിന്റെ മനോവിഷമമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം. സാമ്പത്തികശേഷിയുള്ള കുടുംബമാണ് വിജയകുമാറിന്റേത്. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Keywords:  News,Kerala,State,Kollam,Found Dead,Suicide,Local-News,Police,Case, Kollam: Man found dead 
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia