കൊല്ലം: (www.kvartha.com) ചവറയില്‍ നിര്‍മാണത്തിലിരുന്ന വീടിന്റെ കോണ്‍ക്രീറ്റ് തകര്‍ന്നുവീണ് അപകടം. കോണ്‍ക്രീറ്റിന് അടിയില്‍പെട്ട രണ്ട് തൊഴിലാളികളില്‍ ഒരാളെ രക്ഷപ്പെടുത്തി. കുടുങ്ങി കിടക്കുന്ന മറ്റൊരാള്‍ക്കായി രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ചവറ പന്മന വടുതല സരിത ജംഗ്ഷന് സമീപമാണ് അപകടം ഉണ്ടായത്.
പന്മന കോലം സ്വദേശി നിസാറാണ് കോണ്‍ക്രീറ്റിന് അടിയില്‍ കുടുങ്ങിക്കിടക്കുന്നത്. തട്ടിളക്കുന്നതിനിടെ തകര്‍ന്നുവീണ കോണ്‍ക്രീറ്റിനിടയില്‍ തൊഴിലാളികള്‍ കുടുങ്ങുകയായിരുന്നു. അഗ്‌നിരക്ഷാസേനയുടേയും പൊലീസിന്റെയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു.
Keywords: News,Kerala,State,Kollam,Accident,Building Collapse,Labours,Local-News, Kollam: Concrete of building under construction collapsed