കൊല്ലം: (www.kvartha.com) മുഖ്യമന്ത്രി പിണറായി വിജയന് നേരെ യൂത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം. കൊട്ടിയത്തും മാടന്‍നടയിലും വെച്ചാണ് യൂത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചത്. പൊലീസ് സുരക്ഷയെ മറികടന്നാണ് സംഭവം നടന്നത്.
നാല് പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മുഖ്യമന്ത്രിയുടെ കൊല്ലം സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ആറ് യൂത് കോണ്‍ഗ്രസ് നേതാക്കളെയും പൊലീസ് കരുതല്‍ തടങ്കലിലാക്കിയിട്ടുണ്ട്.
Keywords: News,Kerala,State,Kollam,CM,Pinarayi-Vijayan,Protest,Protesters,Congress,Top-Headlines,Police,Custody,Politics,party, Kollam: Black flag protest against CM Pinarayi Vijayan