കൊച്ചി: (www.kvartha.com) നിര്‍ത്തിയിട്ടിരുന്ന ലോറിയുടെ പിന്നില്‍ കെഎസ്ആര്‍ടിസി ബസിടിച്ചുണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരുക്കേറ്റു. എറണാകുളം കളമശേരിയിലാണ് അപകടം നടന്നത്. ലോറി ഡ്രൈവര്‍ കോയമ്പതൂര്‍ സ്വദേശി രഘുനാഥന്‍, ബസ് യാത്രക്കാരായ ചേര്‍ത്തല സ്വദേശി പ്രശാന്ത്, ചങ്ങനാശേരി സ്വദേശി ശ്യാം എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ പരുക്കുകളോടെ പത്തടിപ്പാലത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പുലര്‍ചെ മൂന്നരയോടെ ദേശീയപാതയിലാണ് അപകടം സംഭവിച്ചത്. ലോറിയുടെ ടയര്‍ പഞ്ചറായതിനെ തുടര്‍ന്ന് മാറ്റുന്നതിനിടയില്‍ കെഎസ്ആര്‍ടിസി ബസ് ലോറിക്ക് പിന്നിലിടിക്കുകയായിരുന്നു. കോയമ്പതൂര്‍- തിരുവനന്തപുരം സൂപര്‍ ഫാസ്റ്റാണ് അപകടത്തില്‍പെട്ടത്.
Keywords: News,Kerala,Kochi,KSRTC,bus,Injured,hospital, Kochi: Three injured in KSRTC bus accident