Follow KVARTHA on Google news Follow Us!
ad

Child Died | പെരുമ്പാവൂരില്‍ മാലിന്യക്കുഴിയില്‍ വീണ് 4 വയസുകാരിക്ക് ദാരുണാന്ത്യം

Kochi: Four year old girl fell into garbage pit and met a tragic end #കേരളവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

കൊച്ചി: (www.kvartha.com) പെരുമ്പാവൂരില്‍ മാലിന്യക്കുഴിയില്‍ വീണ് നാലുവയസുകാരിക്ക് ദാരുണമരണം. പ്ലൈവുഡ് കംപനിയിലാണ് അപകടം. കംപനിയിലെ ജീവനക്കാരിയായ പശ്ചിമബംഗാള്‍ സ്വദേശി ഹുനൂബയുടെ മകള്‍ അസ്മിനിയാണ് മരിച്ചത്. 

രാവിലെ അമ്മക്കൊപ്പം പ്ലൈവുഡ് കംപനിയില്‍ എത്തിയ കുട്ടി അമ്മ ജോലി ചെയ്യുന്ന സമയത്ത് കംപനി പരിസരത്തുള്ള മാലിന്യക്കുഴിയില്‍ വീഴുകയായിരുന്നു. ജോലിക്കിടെ അമ്മക്ക് മകളെ കൃത്യമായി ശ്രദ്ധിക്കാന്‍ കഴിഞ്ഞിരുന്നില്ല. കുഞ്ഞ് കംപനി പരിസരത്തുള്ള മാലിന്യക്കുഴിയുടെ സമീപത്തേക്ക് അറിയാതെ പോകുകയും അതിനുള്ളിലേക്ക് വീണു പോകുകയുമായിരുന്നു. മൃതദേഹം പെരുമ്പാവൂരിലെ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. 

ഈ മേഖലയില്‍ ചുറ്റുപാടും കേന്ദ്രീകരിച്ച് നിരവധി പ്ലൈവുഡ് കംപനികളുണ്ട്. രാവിലെ ഏഴുമണി മുതല്‍ തന്നെ അമ്മമാര്‍ ജോലിക്കെത്തുകയും വൈകുന്നേരം ആറ് മണി കഴിഞ്ഞതിന് ശേഷമായിരിക്കും അവര്‍ തിരികെ പോകുക. 

News,Kerala,State,Kochi,Death,Local-News,Obituary,Child,Labours, Kochi: Four year old girl fell into garbage pit and met a tragic end


ഇവര്‍ക്കായി സ്‌കൂളോ അംഗന്‍വാടി സൗകര്യമോ ഇല്ലെന്ന് തൊഴിലാളികള്‍ ആരോപിക്കുന്നു. അതുകൊണ്ട് തന്നെ മക്കളെ കൂട്ടി ഇവര്‍ ജോലി സ്ഥലത്തേക്ക് എത്തുന്നത് പതിവാണ്. വളരെ അപകടം പിടിച്ച തൊഴിലിടങ്ങളിലാണ് പിഞ്ചുകുഞ്ഞുങ്ങളെയും കൊണ്ട് മാതാപിതാക്കള്‍ ജോലിക്കെത്തുന്നത്. 

Keywords: News,Kerala,State,Kochi,Death,Local-News,Obituary,Child,Labours, Kochi: Four year old girl fell into garbage pit and met a tragic end 

Post a Comment