കൊച്ചി: (www.kvartha.com) ബസിടിച്ച് ബൈക് യാത്രക്കാരന് ദാരുണാന്ത്യം. വൈപ്പിന്‍ സ്വദേശി ആന്റണിയാണ് (46) മരിച്ചത്. കച്ചേരിപ്പടി മാധവ ഫാര്‍മസി ജംഗ്ഷനിലാണ് അപകടം നടന്നത്. ബൈകിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ ബസ് ഇടിക്കുകയായിരുന്നുവെന്നാണ് വിവരം. ബസിനടിയിലേക്ക് വീണ ആന്റണി തല്‍ക്ഷണം തന്നെ മരിച്ചു.
സിഗ്‌നലില്‍ ബൈക് നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു. ഇതിനിടെ സിഗ്‌നല്‍ മാറിയതോടെ പിന്നില്‍ നിന്നെത്തിയ ബസ് വളരെ അലക്ഷ്യമായി ബൈകിനെ ഓവര്‍ടേക് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ ഇടിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. തെറിച്ച് വീണ ആന്റണിയുടെ ദേഹത്തുകൂടിയാണ് ബസിന്റെ മുന്‍ ചക്രം കയറിയിറങ്ങിയത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
Keywords: News,Kerala,State,Kochi,Accident,Accidental Death,bike,bus,Local-News,CCTV,Social-Media, Kochi: Bike passenger died in bus accident