ADVERTISEMENT
കൊച്ചി: (www.kvartha.com) നഗരത്തില്‍ ബ്രൗണ്‍ ഷുഗറുമായി അന്യസംസ്ഥാന സ്വദേശിയായ യുവാവ് പിടിയില്‍. അസം സ്വദേശിയായ അബ്ദുര്‍ റഹ്മാനാണ് പിടിയിലായത്. 95 ഗ്രാം ബ്രൗണ്‍ ഷുഗര്‍ ഇയാളില്‍ നിന്ന് പിടിച്ചെടുത്തതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ആലുവ പെരുമ്പാവൂര്‍ ഭാഗത്ത് ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് ഇടയില്‍ വില്‍പന നടത്താന്‍ ആയിരുന്നു ബ്രൗണ്‍ ഷുഗര്‍ എത്തിച്ചതെന്നും കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് പറഞ്ഞു. എറണാകുളം സ്പെഷ്യല്‍ സ്‌ക്വാഡിന്റെ പരിശോധനയിലാണ് ഇയാള്‍ പിടിയിലാകുന്നത്. പ്രതിയെ കോടതിയില്‍ ഹാജരാക്കും.
Keywords: News,Kerala,State,Kochi,Arrested,Drugs,Assam,Local-News,Crime,sales,Labours, Kochi: Assam man arrested with brown sugar
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

