Follow KVARTHA on Google news Follow Us!
ad

Victory | 7 പതിപ്പുകൾ കഴിഞ്ഞിട്ടും വനിതാ ടി20 ലോകകപ്പ് കിരീടം ഇന്ത്യക്ക് സ്വപ്‌നം മാത്രം; 5 തവണയും സ്വന്തമാക്കിയത് ഒരേ രാജ്യം!

Know Who Won Women's T20 World Cup Every Season#ലോകവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

കേപ് ടൗൺ: (www.kvartha.com) ടി20 ലോകകപ്പിൽ ആദ്യമായി കിരീടം നേടാനുള്ള ശ്രമത്തിലാണ് ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം. ഫെബ്രുവരി 10ന് ദക്ഷിണാഫ്രിക്കയിലാണ് ടൂർണമെന്റ് ആരംഭിക്കുന്നത്. കഴിഞ്ഞ തവണ ഫൈനലിൽ ഓസ്‌ട്രേലിയക്കെതിരെ ടീം ഇന്ത്യ പരാജയപ്പെട്ടിരുന്നു. ഇതോടെ ഹർമൻപ്രീത് കൗറിന്റെ നേതൃത്വത്തിലുള്ള ടീമിൽ നിന്ന് ട്രോഫിക്കായി കാത്തിരിക്കുകയാണ് രാജ്യം. ഫെബ്രുവരി 12ന് ചിരവൈരികളായ പാകിസ്താനെതിരെയാണ് ഇന്ത്യൻ ടീമിന്റെ ആദ്യ മത്സരം.

കൂടുതൽ വിജയം 

2007ലാണ് ആദ്യമായി ടി20 ലോകകപ്പ് ആരംഭിക്കുന്നത്. തുടർന്ന് പുരുഷ ടീമുകളുടെ ടൂർണമെന്റ് മാത്രമാണ് നടന്നത്. രണ്ട് വർഷത്തിന് ശേഷം ആദ്യമായി വനിതാ ടി20 ലോകകപ്പ് സംഘടിപ്പിക്കപ്പെട്ടു. ഇംഗ്ലണ്ടാണ് ആദ്യ പതിപ്പിന് ആതിഥേയത്വം വഹിച്ചത്. കിരീടവും അവർ സ്വന്തമാക്കി. ഇതുവരെ ഏഴു തവണ ഈ ടൂർണമെന്റ് സംഘടിപ്പിച്ചിട്ടുണ്ട്. ഓസ്‌ട്രേലിയയാണ് ഏറ്റവും വിജയകരമായ ടീം. അഞ്ച് തവണ കിരീടം നേടിയിട്ടുണ്ട്.

News,World,international,World Cup,ICC-T20-Women’s-World-Cup,Top-Headlines,Latest-News,Sports,Cricket,Players, Know Who Won Women's T20 World Cup Every Season


ചാംപ്യന്മാർ 
(വർഷം - ആതിഥേയ രാജ്യം - വിജയി - റണ്ണർ അപ്പ്)

2009 (ഇംഗ്ലണ്ട്) -  ഇംഗ്ലണ്ട് - ന്യൂസിലാൻഡ്
2010 (വെസ്റ്റ് ഇൻഡീസ്) - ഓസ്‌ട്രേലിയ - ന്യൂസിലാൻഡ്
2012 (ശ്രീലങ്ക) - ഓസ്ട്രേലിയ - ഇംഗ്ലണ്ട്
2014 (ബംഗ്ലാദേശ്) - ഓസ്‌ട്രേലിയ - ഇംഗ്ലണ്ട്
2016 (ഇന്ത്യ) വെസ്റ്റ് ഇൻഡീസ് - ഓസ്‌ട്രേലിയ
2018 (വെസ്റ്റ് ഇൻഡീസ്) ഓസ്‌ട്രേലിയ - ഇംഗ്ലണ്ട്
2020 (ഓസ്‌ട്രേലിയ) ഓസ്‌ട്രേലിയ - ഇന്ത്യ

ഇത്തവണ 10 ടീമുകൾ 

ഇത്തവണ ടൂർണമെന്റിൽ പങ്കെടുക്കുന്ന 10 ടീമുകളെ രണ്ട് ഗ്രൂപ്പുകളായി തിരിച്ചിട്ടുണ്ട്. ദക്ഷിണാഫ്രിക്കയ്‌ക്കൊപ്പം ഓസ്‌ട്രേലിയ, ശ്രീലങ്ക, ബംഗ്ലാദേശ്, ന്യൂസിലൻഡ് എന്നിവരാണ് ഗ്രൂപ്പ്-എയിലുള്ളത്. ഗ്രൂപ്പ്-ബിയിൽ ഇന്ത്യയ്‌ക്കൊപ്പം ഇംഗ്ലണ്ട്, അയർലൻഡ്, പാകിസ്ഥാൻ, വെസ്റ്റ് ഇൻഡീസ് ടീമുകളാണുള്ളത്.

ഇന്ത്യയുടെ മത്സരങ്ങൾ 

ഫെബ്രുവരി 12ന് കേപ്ടൗണിലാണ് പാകിസ്താനെതിരെ ഇന്ത്യയുടെ മത്സരം. ശേഷം ഫെബ്രുവരി 15ന് ഇതേ ഗ്രൗണ്ടിൽ വെസ്റ്റ് ഇൻഡീസിനെതിരായ മത്സരവും നടക്കും. ഫെബ്രുവരി 18, 20 തീയതികളിൽ പോർട്ട് എലിസബത്തിൽ ഇംഗ്ലണ്ടിനും അയർലൻഡിനുമെതിരെ മത്സരങ്ങൾ നടക്കും.

Keywords: News,World,international,World Cup,ICC-T20-Women’s-World-Cup,Top-Headlines,Latest-News,Sports,Cricket,Players, Know Who Won Women's T20 World Cup Every Season

Post a Comment