Follow KVARTHA on Google news Follow Us!
ad

Khushbu Sundar | നടിയും ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗവുമായ ഖുശ്ബുവിനെ ദേശീയ വനിതാ കമീഷന്‍ അംഗമായി നിയമിച്ചു; അഭിനന്ദിച്ച് അണ്ണാമലൈ

Khushbu Sundar nominated as member of National Commission for Women, K Annamalai congratulates#ദേശീയവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ


ന്യൂഡെല്‍ഹി: (www.kvartha.com) രണ്ട് വര്‍ഷം മുന്‍പ് കോണ്‍ഗ്രസ് വിട്ടെത്തിയ നടിയും ബി ജെ പി ദേശീയ നിര്‍വാഹക സമിതി അംഗവുമായ ഖുശ്ബുവിനെ ദേശീയ വനിതാ കമീഷന്‍ അംഗമായി കേന്ദ്ര സര്‍കാര്‍ നിയമിച്ചു. മൂന്നു വര്‍ഷമാണ് കാലാവധി. നിയമനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഖുശ്ബു നന്ദി അറിയിച്ചു.  

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങള്‍ തടയാന്‍ പരമാവധി ശ്രമിക്കുമെന്നും അവര്‍ പറഞ്ഞു. ദേശീയ വനിതാ കമീഷന്‍ അംഗത്തെ നിയമിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്ന് ഖുശ്ബു പറഞ്ഞു. വലിയ ഉത്തരവാദിത്തമാണ് ലഭിച്ചത്. പ്രധാനമന്ത്രി മോദിക്ക് നന്ദി. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയാന്‍ പരമാവധി ശ്രമിക്കുമെന്നും ഖുശ്ബു പറഞ്ഞു.

News,National,India,New Delhi,BJP,Actress,Top-Headlines,BJP,Congress,Political party,Politics,Latest-News, Khushbu Sundar nominated as member of National Commission for Women, K Annamalai congratulates


ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ അണ്ണാമലൈ അടക്കമുള്ളവര്‍ ഖുഷ്ബുവിനെ അഭിനന്ദിച്ച് രംഗത്തെത്തി. സ്ത്രീകളുടെ നീതിക്കായി ശബ്ദമുയര്‍ത്തുന്ന ഖുഷ്ബുവിന് അര്‍ഹതയ്ക്കുള്ള അംഗീകാരമാണ് ലഭിച്ചതെന്നും ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ ട്വീറ്റ് ചെയ്തു.

ഖുശ്ബു സുന്ദറടക്കം മൂന്ന് പേരെയാണ് നാമനിര്‍ദേശം ചെയ്തത്. ജാര്‍ഖണ്ഡില്‍ നിന്നുള്ള മമത കുമാരി, മേഘാലയയില്‍ നിന്നുള്ള ഡെലിന ഖോങ്ദുപ് എന്നിവരാണ് നാമനിര്‍ദേശം ചെയ്യപ്പെട്ട മറ്റുള്ളവര്‍. 

Keywords: News,National,India,New Delhi,BJP,Actress,Top-Headlines,BJP,Congress,Political party,Politics,Latest-News, Khushbu Sundar nominated as member of National Commission for Women, K Annamalai congratulates

Post a Comment