തിരുവനന്തപുരം: (www.kvartha.com) സംസ്ഥാനത്ത് ഓപറേഷന്‍ പി ഹണ്ടില്‍ 12 പേര്‍ അറസ്റ്റില്‍. കുട്ടികളുടെ അശ്ലീല വീഡിയോ കാണുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുന്നതിന് വേണ്ടി കേരള പൊലീസ് സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയി(ഓപറേഷന്‍ പി ഹണ്ട്)ല്‍ ചെറുപ്പക്കാരായ ഐടി വിദഗ്ധരാണ് അറസ്റ്റിലായവരില്‍ ഭൂരിഭാഗവുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
142 കേസുകളാണ് സംസ്ഥാനത്താകെ രെജിസ്റ്റര്‍ ചെയ്തത്. കൂടുതല്‍ ആളുകള്‍ വലിയലാകാന്‍ ഉണ്ടെന്നും പൊലീസ് അറിയിച്ചു. കുട്ടികളുടെ അശ്ലീല ചിത്രങ്ങളും വീഡിയോകളും ഉണ്ടെന്ന് സംശയിക്കുന്ന 270 ഡിജിറ്റല്‍ ഉപകരണങ്ങള്‍ കണ്ടെത്തി. ഇതില്‍ മൊബൈല്‍ ഫോണുകള്‍, ഹാര്‍ഡ് ഡിസ്‌ക്, മോഡം, മെമറി കാര്‍ഡുകള്‍, ലാപ്‌ടോപ് എന്നിവ ഉള്‍പെടുമെന്നാണ് വിവരം.
ഓച്ചിറ, പരവൂര്‍, ഇരവിപുരം, കണ്ണനല്ലൂര്‍, പാരിപ്പളളി, ചവറ, അഞ്ചാലുമ്മൂട്, കൊട്ടിയം, കൊല്ലം ഈസ്റ്റ്, പള്ളിത്തോട്ടം, കിളികൊല്ലൂര്‍, കരുനാഗപ്പളളി, ശക്തികുളങ്ങര എന്നീ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നുമാണ് മൊബൈല്‍ ഫോണ്‍, മെമറികാര്‍ഡ്, സിംകാര്‍ഡുകള്‍ തുടങ്ങിയ ഉപകരണങ്ങള്‍ പിടികൂടിയതെന്നും ഡിജിറ്റല്‍ ഉപകരണങ്ങള്‍ കോടതി മുഖാന്തിരം ശാസ്ത്രീയ പരിശോധനയ്ക്കായി ഫോറന്‍സിക്ക് സയന്‍സ് ലാബിലേക്ക് അയച്ചതായും പൊലീസ് അറിയിച്ചു.
Keywords: News,Kerala,State,Thiruvananthapuram,Case,Arrested,Top-Headlines,Abuse,Latest-News,Police,Children,Social-Media, Kerala:12 arrested in Operation P hunt