സഹദിന്റെ പങ്കാളിയായ സിയ പവല്‍ ആശുപത്രിയില്‍ ഒപ്പമുണ്ട്. കുഞ്ഞിന്റെ ജനനത്തോടെ ഇരുവരും ഇന്‍ഡ്യയിലെ ട്രാന്‍സ് ജെന്‍ഡര്‍ സമൂഹത്തിലെ ആദ്യ മാതാപിതാക്കളായി. സിയ പവല്‍ കഴിഞ്ഞ മാസം ഇന്‍സ്റ്റഗ്രാമില്‍ മെറ്റേണിറ്റി ഫോടോഷൂട് പങ്കുവെച്ചിരുന്നു. ഇതോടെയാണ് സഹദ് ഗര്‍ഭിണിയായ വിവരം പുറംലോകമറിഞ്ഞത്.
തിരുവനന്തപുരം സ്വദേശിനിയായിരുന്നു സഹദ്. ട്രാന്‍സ് മെന്‍ ആകുന്നതിന്റെ ഭാഗമായി കോഴിക്കോട്ടെത്തി അഷിതയെന്ന ട്രാന്‍സ് വ്യക്തിയുടെ മകനാവുകയായിരുന്നു. നിലവില്‍ കോഴിക്കോട്ടെ സ്വകാര്യ സ്ഥാപനത്തില്‍ അകൗണ്ടന്റാണ്. മലപ്പുറം സ്വദേശിയായ സിയ വീടുവിട്ട് കോഴിക്കോട്ടെ ട്രാന്‍സ് കമ്യൂണിറ്റി ഷെല്‍ടര്‍ ഹോമില്‍ അഭയംതേടുകയും ദീപാറാണിയെന്ന ട്രാന്‍സ് വ്യക്തിയുടെ മകളാവുകയും ചെയ്തു.
ഇരുവരും തമ്മിലുള്ള പരിചയം പിന്നീട് പ്രണയത്തിലേക്കും ഒരുമിച്ചുള്ള ജീവിതത്തിലേക്കും എത്തിയതോടെയാണ് കോഴിക്കോട് ഉമ്മളത്തൂരില്‍ ഒരുമിച്ച് താമസം തുടങ്ങിയത്. മനസ്സുകൊണ്ട് ട്രാന്‍സ് വ്യക്തികളായെങ്കിലും ഇരുവരുടെയും ശരീരം പാതിവഴിയില്‍ മാത്രമാണ് മാറ്റമുള്‍ക്കൊണ്ടത്. ഇരുവരും ഹോര്‍മോണ്‍ തെറപി സ്വീകരിക്കുന്നതിനൊപ്പം സഹദ് സ്തനം നീക്കം ചെയ്യുകയും ചെയ്തിരുന്നു.
ഗര്‍ഭപാത്രം നീക്കംചെയ്യാനുള്ള ശസ്ത്രക്രിയയുടെ ഘട്ടമെത്തിയപ്പോഴാണ് ഇരുവരുടെയും മനസ്സില്‍ കുഞ്ഞിനുള്ള ആഗ്രഹം പിറന്നത്. സിയയാവട്ടെ ട്രാന്‍സ് സ്ത്രീയാവാനുള്ള ശസ്ത്രക്രിയക്ക് വിധേയയായിരുന്നില്ല. കോഴിക്കോട് മെഡികല്‍ കോളജ് ആശുപത്രിലായിരുന്നു സഹദിന്റെ ഗര്‍ഭപരിചരണ ചികിത്സ. സ്തനം നീക്കം ചെയ്തതതിനാല്‍ കുഞ്ഞിന് മുലപ്പാല്‍ നല്‍കാന്‍ ആശുപത്രിയിലെ മില്‍ക് ബാങ്കിനെ ആശ്രയിക്കാനാണ് തീരുമാനം.
Keywords: Kerala transman Sahad gave birth, Kozhikode, News, Pregnant Woman, Child, Facebook Post, Kerala.