Missing: | ബിജു കുര്യനെ കണ്ടെത്തിയത് ഇസ്രാഈല്‍ രഹസ്യാന്വേഷണ ഏജന്‍സി മൊസാദ്, തിരിച്ചയച്ചു; തിങ്കളാഴ്ച പുലര്‍ചെ 4 മണിക്ക് കോഴിക്കോടെത്തും

 


തിരുവനന്തപുരം: (www.kvartha.com) സര്‍കാര്‍ സംഘത്തിനൊപ്പം ഇസ്രാഈലില്‍ കൃഷിപഠിക്കാന്‍ പോയി മുങ്ങിയ ഇരിട്ടി സ്വദേശി ബിജു കുര്യനെ കണ്ടെത്തിയത് രഹസ്യാന്വേഷണ ഏജന്‍സി മൊസാദ്. ഇസ്രാഈല്‍ ഇന്റര്‍പോളാണ് ഇന്‍ഡ്യന്‍ എംബസിയെ ഇക്കാര്യം അറിയിച്ചത്. ബിജുവിനെ തിരിച്ചയച്ചതായി ഇന്‍ഡ്യന്‍ അംബാസഡര്‍ രാജീവ് ബോഖേഡേ ആണ് കൃഷി വകുപ്പ് സെക്രടറി ബി അശോകിനെ അറിയിച്ചത്.

Missing: | ബിജു കുര്യനെ കണ്ടെത്തിയത് ഇസ്രാഈല്‍ രഹസ്യാന്വേഷണ ഏജന്‍സി മൊസാദ്, തിരിച്ചയച്ചു; തിങ്കളാഴ്ച പുലര്‍ചെ 4 മണിക്ക് കോഴിക്കോടെത്തും

ഇന്‍ഡ്യന്‍ സമയം ഞായറാഴ്ച വൈകിട്ട് നാലുമണിക്കുള്ള വിമാനത്തില്‍ ടെല്‍ അവീവില്‍നിന്നു തിരിച്ച ബിജു തിങ്കളാഴ്ച പുലര്‍ചെ നാലുമണിക്ക് കോഴിക്കോടെത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. ബിജുവിനെ കണ്ടെത്തിയ കാര്യം സഹോദരന്‍ അറിയിച്ചതായി കൃഷിമന്ത്രി പി പ്രസാദും മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു.

നാട്ടില്‍ തിരിച്ചെത്തുന്ന ബിജുകുര്യനോട് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞശേഷം മറ്റ് നടപടികളിലേക്ക് കടക്കുമെന്നും പൊലീസ് കേസ് ഒന്നും എടുക്കില്ലെന്നും അദ്ദേഹം അറിയിച്ചിരുന്നു. പ്രതികാരനടപടികള്‍ ഉണ്ടാകില്ലെന്നും മന്ത്രി പറഞ്ഞിരുന്നു. ബെത്ലഹേം കാണാനാണ് സംഘത്തില്‍നിന്നു പോയതെന്ന് സഹോരന്‍ ബെന്നിയും പറഞ്ഞിരുന്നു.

നയതന്ത്രതലത്തില്‍ സര്‍കാര്‍ സമ്മര്‍ദം ശക്തമാക്കിയതോടെയാണ് ഇസ്രാഈലില്‍ മുങ്ങിയ ബിജുവിനു നാട്ടിലേക്കു തിരിച്ചുവരേണ്ടി വന്നത്. ബിജുവിനെ സഹായിക്കുന്നത് ഗുണകരമായിരിക്കില്ലെന്നു മലയാളികള്‍ക്ക് അവിടുത്തെ ഇന്‍ഡ്യന്‍ എംബസി നല്‍കിയ സന്ദേശവും തിരിച്ചടിയായി. ബിജുവിനെ കണ്ടെത്തിയ കാര്യം സഹോദരന്‍ ബെന്നി കൃഷി മന്ത്രി പി പ്രസാദിനെ വിളിച്ചറിയിക്കുകയായിരുന്നു.

ബിജു മുങ്ങിയതാണെന്ന് വ്യക്തമായിട്ടും ബെത്ലഹേം കാണാനാണ് പോയതെന്ന് പറയുന്നത് തുടര്‍നടപടികള്‍ ഒഴിവാക്കാനായാണ്. വിസ കാലാവധിയുള്ളതിനാല്‍ ബിജുവിനെതിരെ ഇസ്രാഈലില്‍ നിയമനടപടിയുണ്ടായില്ല. സംസ്ഥാനത്തും നിയമനടപടിയുണ്ടാകരുതെന്ന് സഹോദരന്‍ കൃഷിമന്ത്രിയോട് അഭ്യര്‍ഥിച്ചു. എന്നാല്‍ എന്തുകൊണ്ട് അപ്രത്യക്ഷനായെന്ന വിശദീകരണം ബിജു സര്‍കാരിന് നല്‍കേണ്ടി വരും.

Keywords: Kerala farmer who went missing in Israel may return to India on February 27, Thiruvananthapuram, News, Farmers, Minister, Media, Kerala.


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia