തിരുവനന്തപുരം: (www.kvartha.com) നിയമസഭയില്‍ സംസ്ഥാന ബജറ്റ് അവതരണം ആരംഭിച്ച് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. തന്റെ മൂന്നാമത്തെ ബജറ്റ് അവതരണമാണ് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ നടത്തുന്നത്. സംസ്ഥാനം കൈവരിച്ച നേട്ടങ്ങള്‍ എന്ന് പറഞ്ഞാണ് ധനമന്ത്രി ബജറ്റ് ആരംഭിച്ചത്.രണ്ടാം പിണറായി സര്‍കാരിന്റെ രണ്ടാം സമ്പൂര്‍ണ ബജറ്റ് ആണിത്.
സംസ്ഥാനം പ്രതിസന്ധികളില്‍ നിന്നും കര കയറിയ വര്‍ഷമാണ് കടന്നു പോയതെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. കേരളം വളര്‍ച്ചയുടേയും അഭിവൃദ്ധിയുടേയും നാളുകളിലേക്ക് തിരിച്ചുവന്നുവെന്ന് ധനമന്ത്രി പറഞ്ഞു. അതിജീവനത്തിന്റെ വര്‍ഷമാണ് കടന്ന് പോയതെന്നും വ്യവസായ മേഖലകളിലടക്കം വളര്‍ച്ചയുണ്ടായെന്നും ധനമന്ത്രി പറഞ്ഞു.
Keywords: News,Kerala,State,Thiruvananthapuram,Budget,Kerala-Budget,Top-Headlines,Minister,Latest-News,Trending,Finance,Business, Kerala budget 2023 begins