പ്രഖ്യാപനങ്ങള്‍:
1. വിലക്കയറ്റം നേരിടാന്‍ 2000 കോടി രൂപ വകയിരുത്തി.
2. ധനഞെരുക്കം ഈ വര്‍ഷം പ്രതീക്ഷിക്കുന്നു.
3. സര്‍ക്കാര്‍ വകുപ്പികള്‍ വാര്‍ഷിക റിപ്പോര്‍ട്ട് തയാറാക്കണം. ഇതിനായി
മേല്‍നോട്ടത്തിന് ഐഎംജിയെ ചുമതലപ്പെടുത്തി.
4. തനതു വരുമാനം വര്‍ധിച്ചു. ഈ വര്‍ഷം 85,000 കോടിരൂപയാകും.
5. റബര്‍ സബ്‌സിഡിക്ക് 600 കോടി രൂപ അനുവദിച്ചു.
6. കേന്ദ്രസഹായം കുറഞ്ഞു.
7. കേരളം കടക്കെണിയിലല്ല. കൂടുതല്‍ വായ്പ എടുക്കാനുള്ള സാഹചര്യമുണ്ട്.
8. സ്വകാര്യ മൂലധനം ഉപയോഗിക്കുന്ന വ്യവസായ പാര്‍കുകള്‍ ഉടന്‍ ആരംഭിക്കും.
9. മേയ്ക് ഇന്‍ കേരള പദ്ധതി വിപുലീകരിക്കും. സംരംഭങ്ങള്‍ക്ക് പലിശ രഹിത വായ്പ നല്‍കുന്നത് പരിഗണിക്കും. മെയ്ക് ഇന്‍ കേരളയ്ക്കായി 100 കോടി ഈ വര്‍ഷം. പദ്ധതി കാലയളവില്‍ മെയ്ക് ഇന്‍ കേരളയ്ക്കായി 1000 കോടി അനുവദിക്കും.
10. തലസ്ഥാനത്തെ റിങ് റോഡ് പദ്ധതിക്കായി ഭൂമി ഏറ്റെടുക്കാന്‍ 1000 കോടി.
11. ഗ്രീന്‍ ഹൈഡ്രജന്‍ ഹബിന് 20 കോടി.
12. വര്‍ക് നിയര്‍ ഹോം 50 കോടി. വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ വര്‍ക് ഫ്രം ഹോളിഡേ ഹോമിനായി 10 കോടി.
13. വിമാനയാത്രാ നിരക്ക് കുറയ്ക്കാന്‍ 15 കോടിരൂപയുടെ കോര്‍പസ് ഫന്‍ഡ്.
14. നാളികേരത്തിന്റെ താങ്ങുവില 32 രൂപയില്‍നിന്ന് 34 രൂപയാക്കി.
15. അതിദാരിദ്ര്യം ഇല്ലാതാക്കാന്‍ 80 കോടി.
16. കൃഷിക്കായി 971 കോടി.
17. 95 കോടി നെല്‍കൃഷി വികസനത്തിനായി.
18. വന്യജീവി ആക്രമണം തടയാന്‍ 50 കോടി.
19. കുടുംബശ്രീക്ക് 260 കോടി.
20. ലൈഫ് മിഷന് 1436 കോടി.
21. ശബരിമല മാസ്റ്റര്‍ പ്ലാനിനായി 30 കോടി വകയിരുത്തി.
22. എരുമേലി മാസ്റ്റര്‍ പ്ലാന്‍ 10 കോടി.
Keywords: Kerala Budget 2023 | ₹1000 crore allocated for Make in Kerala, Thiruvananthapuram, News, Kerala-Budget, Budget, Kerala.