നെയ്‌റോബി: (www.kvartha.com) തന്നെ സ്‌നേഹിച്ച കാമുകിമാരായ മൂന്ന് സഹോദരിമാരെയും നിരാശരാക്കാതെ വിവാഹം കഴിച്ചിരിക്കുകയാണ് കാമുകന്‍. മൂന്നു പേരെയും വിഷമിപ്പിക്കാന്‍ മനസ് വരാത്തതുകൊണ്ട് ഒരേസമയം മൂന്നു പേരെയും സ്‌നേഹിക്കാനുള്ള മഹാമനസ്‌കത കാമുകനും കാണിക്കുകയായിരുന്നു.
കെനിയയില്‍ നിന്നുള്ള കേറ്റ്, ഈവ്, മേരി എന്നീ സഹോദരിമാരാണ് നെറ്റിസണ്‍സിനെ അമ്പരിപ്പിച്ച പ്രണയകഥയിലെ വധുക്കള്‍. സ്റ്റീവോ എന്ന ചെറുപ്പക്കാരനെയാണ് ഇവര്‍ വിവാഹം ചെയ്തത്. ക്വയര്‍ ബാന്‍ഡിലെ ഗായകരായ ഈ മൂന്ന് സഹോദരിമാരും ഒരു ക്വയര്‍ പരിപാടിക്കിടയില്‍ തന്നെയാണ് സ്റ്റീവോയെ പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും.
ആദ്യം സ്റ്റീവോയെ പരിചയപ്പെട്ട കേറ്റ് ആണ് മറ്റു രണ്ടു സഹോദരിമാര്‍ക്ക് അയാളെ പരിചയപ്പെടുത്തി കൊടുത്തത്. മൂന്ന് സഹോദരിമാരെയും ഒരേസമയം സ്റ്റീവോയ്ക്ക് ഇഷ്ടപ്പെട്ടുവെന്നത് മാത്രമല്ല ഇവരുടെ പ്രണയകഥയിലെ പ്രത്യേകത. അതോടൊപ്പം തന്നെ മൂന്ന് സഹോദരിമാര്‍ക്കും സ്റ്റീവോയെയും ഇഷ്ടപ്പെടുകയും തങ്ങളുടെ ഭര്‍ത്താവാക്കാന്‍ ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തു.
ഒടുവില്‍ മൂന്ന് പേരുടെയും സമ്മതത്തോടുകൂടി മൂന്നു പേരെയും വിവാഹം കഴിച്ച് ഒരേ വീട്ടില്‍ ഒരുമിച്ച് താമസിക്കുകയാണ് ഇപ്പോള്‍ ഇവരെല്ലാവരും. എല്ലാവരും ഒരുമിച്ച് താമസിക്കുന്നതില്‍ തനിക്ക് ഒരിക്കലും ഒരു ബുദ്ധിമുട്ടും തോന്നിയിട്ടില്ലെന്നും തന്റെ മൂന്ന് ഭാര്യമാരുടെയും ഇഷ്ടാനിഷ്ടങ്ങള്‍ അറിഞ്ഞു പ്രവര്‍ത്തിക്കാന്‍ തനിക്ക് സാധിക്കുന്നുണ്ടെന്നുമാണ് സ്റ്റീവോ പറയുന്നത്.
തിങ്കളാഴ്ച മേരിയ്ക്കും ചൊവ്വാഴ്ച കേറ്റിനും ബുധന്‍ ഈവ്വിനും വേണ്ടിയാണ് ഇയാള്‍ മാറ്റിവെച്ചിരിക്കുന്നതെന്ന് സ്റ്റീവോ പറയുന്നു. ഈ ടൈംടേബിള്‍ കൃത്യമായി പാലിക്കണമെന്ന് സഹോദരിമാര്‍ക്കും നിര്‍ബന്ധമുണ്ട്. മറ്റൊരു സ്ത്രീയും സ്റ്റീവോയുടെ ജീവിതത്തിലേക്ക് കടന്നു വരാതിരിക്കാന്‍ ഇവര്‍ പ്രത്യേകം ശ്രദ്ധ പുലര്‍ത്തുന്നുണ്ട്. ഭാര്യമാര്‍ക്ക് ഒപ്പമുള്ള ജീവിതത്തില്‍ താന്‍ പൂര്‍ണ സംതൃപ്തനും സന്തോഷവാനാണുമെന്നാണ് സ്റ്റീവോ പറയുന്നത്.
Keywords: News,World,international,Marriage,wedding,Bride,Grooms,Local-News,love, Kenyan man marries three sistersMan marries set of identical triplets because the girls can’t stay away from each other🤯🤯🤯 pic.twitter.com/xNw1JTLbjf
— 🇨🇲🇳🇬TheGdMother™️🇨🇲🇳🇬 (@NjangiGuru) May 24, 2022