Follow KVARTHA on Google news Follow Us!
ad

Arrested | ഡെല്‍ഹി മദ്യലൈസന്‍സ് അഴിമതിക്കേസ്; കെ സി ആറിന്റെ മകള്‍ കവിതയുടെ മുന്‍ ഓഡിറ്ററും ചാര്‍ടേഡ് അകൗണ്ടന്റുമായ ബുചി ബാബുവിനെ സിബിഐ അറസ്റ്റ് ചെയ്തു

#ഇന്നത്തെ വാര്‍ത്തകള്‍, #ദേശീയ വാര്‍ത്തകള്‍,Hyderabad,News,Politics,Corruption,Liquor,Arrested,National,
ഹൈദരാബാദ്: (www.kvartha.com) ഡെല്‍ഹി സര്‍കാരിന്റെ മദ്യലൈസന്‍സ് അഴിമതിക്കേസില്‍ തെലങ്കാനയിലെ ചാര്‍ടേഡ് അകൗണ്ടന്റ് ബുചി ബാബുവിനെ സിബിഐ അറസ്റ്റ് ചെയ്തു. ഡെല്‍ഹിയില്‍ ചോദ്യം ചെയ്യാന്‍ വിളിച്ചു വരുത്തിയശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്ന് വൃത്തങ്ങള്‍ അറിയിച്ചു.

തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖരറാവുവിന്റെ മകള്‍ കെ കവിതയുടെ മുന്‍ ഓഡിറ്ററാണ് ബുചി ബാബു. ഇയാളെ ബുധനാഴ്ച തന്നെ കോടതിയില്‍ ഹാജരാക്കുമെന്ന് സിബിഐ അറിയിച്ചു. കേസില്‍ കവിതയും പ്രതിയാണ്.

KCR's Daughter's Ex Auditor Arrested By CBI In Delhi Liquor Policy Case, Hyderabad, News, Politics, Corruption, Liquor, Arrested, National

കഴിഞ്ഞ നവംബറില്‍ ഡെല്‍ഹി സര്‍കാര്‍ ആവിഷ്‌കരിച്ച മദ്യനയം നടപ്പാക്കിയതില്‍ ക്രമക്കേടുകളുണ്ടെന്ന ഡെല്‍ഹി ചീഫ് സെക്രടറിയുടെ റിപോര്‍ടിന്റെ അടിസ്ഥാനത്തില്‍ ലഫ്. ഗവര്‍ണര്‍ വികെ സക്‌സേനയാണു സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. വിവാദത്തിനു പിന്നാലെ മദ്യനയം പിന്‍വലിച്ചു. ആംആദ്മി പാര്‍ടിക്ക് 100 കോടി നല്‍കിയത് കവിത കൂടി നിയന്ത്രിക്കുന്ന സൗത് ഗ്രൂപ് ആണെന്നാണ് ഇഡിയുടെ കണ്ടെത്തല്‍. ഇതിന്റെ അടിസ്ഥാനത്തിലാണ് സിബിഐ കേസെടുത്തത്. സൗത് ഗ്രൂപിന്റെ ഓഡിറ്ററായും ബുചി ബാബു ജോലി ചെയ്തിട്ടുണ്ട്.

ഭാരത് രാഷ്ട്ര സമിതി നേതാവായ കവിത, ആന്ധ്രാപ്രദേശിലെ ഭരണകക്ഷിയായ വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെ എംപിയായ മഗുന്ത ശ്രീനിവാസലു റെഡ്ഡി, അരബിന്ദോ ഫാര്‍മയിലെ ശരത് റെഡ്ഡി എന്നിവര്‍ സൗത് ഗ്രൂപില്‍ അംഗങ്ങളാണെന്നാണ് സിബിഐയുടെ വാദം. മദ്യനയം അനുകൂലമാക്കാന്‍ എഎപിക്ക് ഇവര്‍ പണം നല്‍കുകയായിരുന്നു. ഡെല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയെയും കേസില്‍ ചോദ്യം ചെയ്തിരുന്നു.

Keywords: KCR's Daughter's Ex Auditor Arrested By CBI In Delhi Liquor Policy Case, Hyderabad, News, Politics, Corruption, Liquor, Arrested, National.

Post a Comment