കായംകുളം: (www.kvartha.com) രാഷ്ട്രീയ പാര്‍ടി നേതാവിനെതിരെ
സ്ത്രീധന പീഡന പരാതിയുമായി ഭാര്യ. മര്‍ദനം സഹിക്കവയ്യാതെ കായംകുളം പൊലീസ് സ്റ്റേഷനില്‍ അഭയം തേടിയ ചിറക്കടവം പുത്തന്‍വീട്ടില്‍ ശമീര്‍ റോശന്റെ ഭാര്യ ഇഹ്‌സാന(24)യെ പൊലീസ് താലൂക് ആശുപത്രിയിലാക്കി. ശമീര്‍ റോശനെതിരെ ഗാര്‍ഹിക പീഡനത്തിന് കേസെടുത്തതായും ഇയാള്‍ ഒളിവിലാണെന്നും പൊലീസ് പറഞ്ഞു.

മൂന്നു വര്‍ഷം മുന്‍പായിരുന്നു ശമീര്‍ റോശനുമായി ഇഹ്‌സാനയുടെ വിവാഹം. വിവാഹശേഷം സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവ് സ്ഥിരമായി മര്‍ദിച്ചിരുന്നതായി ഇഹ്‌സാന പരാതിയില്‍ പറഞ്ഞു. കഴിഞ്ഞ ദിവസവും സ്ത്രീധനത്തെ ചൊല്ലി വഴക്കുണ്ടായതിനെ തുടര്‍ന്ന് ഭര്‍ത്താവ് ക്രൂരമായി മര്‍ദിക്കുകയായിരുന്നുവെന്ന് ഇഹ്‌സാന പറഞ്ഞു. ഭര്‍ത്താവും ഭര്‍തൃമാതാവും സഹോദരിയും ചേര്‍ന്നാണ് മര്‍ദിച്ചതെന്ന് പൊലീസില്‍ നല്‍കിയ മൊഴിയിലുണ്ട്. ഇഹ്‌സാനയുടെ ശരീരത്തില്‍ ബെല്‍റ്റിന് അടിച്ച പാടുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
Keywords: News,Kerala,State,Alappuzha,Assault,Complaint,attack,hospital,CPI,Case,Police,police-station, Kayamkulam: Dowry Complaint Against CPI Leader