Follow KVARTHA on Google news Follow Us!
ad

Kashmir Schedule | 'ദളപതി 67' പുതിയ ഷെഡ്യൂള്‍ ആരംഭിച്ചു; ലോകേഷ്, തൃഷ എന്നിവരടക്കമുള്ള ക്രൂവിനൊപ്പം വിമാനത്തില്‍ കശ്മീരിലേക്ക് പറക്കുന്ന വിജയ്‌യുടെ വീഡിയോ പുറത്ത് വിട്ട് അണിയറപ്രവര്‍ത്തകര്‍

Kashmir schedule of Thalapathy 67 begins #ദേശീയവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

ചെന്നൈ: (www.kvartha.com) വിജയ്‌യെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ദളപതി 67'. ഈ ചിത്രത്തിന്റെ പുതിയ ഷെഡ്യൂള്‍ ആരംഭിച്ചു. കശ്മീര്‍ ആണ് ഷൂടിംഗ് ലൊകേഷന്‍. ലോകേഷ്, നായിക തൃഷ എന്നിവരടക്കമുള്ള ക്രൂവിനൊപ്പം വിമാനത്തില്‍ കശ്മീരിലേക്ക് പറക്കുന്ന വിജയ്‌യുടെ വീഡിയോ അണിയറക്കാര്‍ തന്നെ പുറത്തിറക്കിയിട്ടുണ്ട്. 

ചിത്രത്തില്‍ വിജയ്‌ക്കൊപ്പം എത്തുന്ന ഒന്‍പത് താരങ്ങളുടെ പേരുവിവരങ്ങള്‍ അണിയറക്കാര്‍ ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്. സഞ്ജയ് ദത്ത്, തൃഷ, പ്രിയ ആനന്ദ്, സാന്‍ഡി, സംവിധായകന്‍ മിഷ്‌കിന്‍, മന്‍സൂര്‍ അലി ഖാന്‍, ഗൌതം വസുദേവ് മേനോന്‍, അര്‍ജുന്‍ എന്നിവര്‍ക്കൊപ്പം മലയാളത്തില്‍ നിന്ന് മാത്യു തോമസും ചിത്രത്തിന്റെ ഭാഗമാവുന്നുണ്ട്.

News,National,India,chennai,Machine,Kashmir,Entertainment,Cinema,Kollywood,Vijay,Top-Headlines,Latest-News, Kashmir schedule of Thalapathy 67 begins


ഒഫിഷ്യല്‍ ലോഞ്ചിന് മുന്‍പേ ചിത്രീകരണം ആരംഭിച്ച സിനിമയാണിത്. ജനുവരി രണ്ടിന് ആയിരുന്നു ആരംഭം. വിക്രത്തിന്റെ വന്‍ വിജയത്തിനുശേഷം ലോകേഷ് ഒരുക്കുന്ന തെന്നിന്‍ഡ്യന്‍ ചിത്രമെന്നതും ഈ പ്രോജക്റ്റില്‍ പ്രേക്ഷക പ്രതീക്ഷയില്‍ മുന്നിലുള്ള കാര്യമാണ്. ചിത്രത്തിന്റെ ടൈറ്റില്‍ വൈകിട്ട് പ്രഖ്യാപിക്കും.

Keywords: News,National,India,chennai,Machine,Kashmir,Entertainment,Cinema,Kollywood,Vijay,Top-Headlines,Latest-News, Kashmir schedule of Thalapathy 67 begins 

Post a Comment