ഉപ്പള: (www.kvartha.com) ബേകറിയില്‍ പലഹാരം ഉണ്ടാക്കുന്നതിനിടെ ഗ്രൈന്‍ഡറില്‍ ഷോള്‍ കുടുങ്ങി പിറന്നാള്‍ ദിനത്തില്‍ യുവതിക്ക് ദാരുണാന്ത്യം. കാസര്‍കോട് തലപ്പാടി തൂമിനാടിലാണ് സംഭവം. തൂമിനാട് ലക്ഷം വീട് കോളനിയിലെ രഞ്ജന്റെ ഭാര്യ ഡി ജയ ഷീല (24) ആണ് മരിച്ചത്.
കര്‍ണാടക വിട്ടലയിലെ മാലിങ്ക-സുനന്ദ ദമ്പതികളുടെ മകളാണ്. ഒരു വര്‍ഷം മുമ്പാണ് വിവാഹം കഴിഞ്ഞ് തൂമിനാടില്‍ എത്തിയത്. ശനിയാഴ്ച ജയ ഷീലയുടെ ജന്മദിനമായിരുന്നു. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടം സംഭവിച്ചത്.
Keywords: News,Kerala,State,kasaragod,Accident,Death,Obituary,Local-News,Birthday, Kasaragod: Woman dies after dress gets stuck in grinder