Follow KVARTHA on Google news Follow Us!
ad

Passenger | 'രാത്രി യാത്രയ്ക്കിടെ വനിതാ യാത്രക്കാരിയുടെ സീറ്റില്‍ സഹയാത്രികനായ യുവാവ് മൂത്രമൊഴിച്ചു'

Karnataka: Man urinates on woman passenger's seat in KSRTC bus - Report#ദേശീയവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ


ബെംഗ്‌ളൂറു: (www.kvartha.com) രാത്രി യാത്രയ്ക്കിടെ 20 കാരിയുടെ സീറ്റില്‍ സഹയാത്രികനായ യുവാവ് മൂത്രമൊഴിച്ചതായി പരാതി. കര്‍ണാടക റോഡ് ട്രാന്‍സ്‌പോര്‍ട് കോര്‍പറേഷന്‍ ബസിലാണ് സംഭവം. ഹുബ്ബള്ളിയില്‍ ഭക്ഷണം കഴിക്കാനായി ബസ് ഒരു ഹോടെലിന് മുന്നില്‍ നിര്‍ത്തിയപ്പോഴായിരുന്നു യുവാവ് അപമര്യാദതയായി പെരുമാറിയതെന്നാണ് പരാതി. 

ചൊവ്വാഴ്ച രാത്രി KA-19 F-3554 എന്ന കെഎസ്ആര്‍ടിസിയുടെ വിജയപുര - മംഗ്‌ളൂറു ബസില്‍ ഭൂരിഭാഗം യാത്രക്കാരും ബസ് ജീവനക്കാരും ഭക്ഷണം കഴിക്കാനിറങ്ങിയപ്പോഴാണ് സംഭവം നടന്നത്. ബസില്‍ ഡ്രൈവര്‍ക്ക് തൊട്ടുപിന്നിലുള്ള സീറ്റ് നമ്പര്‍ മൂന്നിലാണ് പെണ്‍കുട്ടി ഇരുന്നത്. കുറ്റാരോപിതനായ യുവാവ് 29ാമത്തെ സീറ്റിലായിരുന്നു ഇരുന്നത്.

News,National,India,Bangalore,Passenger,Passengers,Travel,Abuse, Karnataka: Man urinates on woman passenger's seat in KSRTC bus - Report


ബസില്‍ കിടന്നുറങ്ങുകയായിരുന്ന പെണ്‍കുട്ടിയുടെ സീറ്റിലേക്ക് യുവാവ് മൂത്രമൊഴിച്ചതോടെ പെണ്‍കുട്ടി ബഹളം വയ്ക്കുകയും യാത്രക്കാരും ബസ് ജീവനക്കാരും ഓടിക്കൂടുകയും ചെയ്തു. സംഭവം ചോദ്യം ചെയ്തപ്പോള്‍ യുവാവ് ബസ് ജീവനക്കാരോടും സഹയാത്രികരോടും മോശമായി പെരുമാറിയെന്നും ആരോപണമുണ്ട്. തുടര്‍ന്ന് ബസ് ജീവനക്കാര്‍ ഇടപെട്ട് ഇയാളെ ബസില്‍ നിന്ന് ഇറക്കി വിട്ടു.

32 വയസ് പ്രായം തോന്നിക്കുന്ന യാത്രക്കാരന്‍ നന്നായി മദ്യപിച്ചിരുന്നെന്ന് സഹയാത്രികര്‍ ആരോപിച്ചു. സംഭവത്തില്‍ പരാതി നല്‍കാന്‍ പെണ്‍കുട്ടി വിസമ്മതിച്ചുവെന്ന് കെഎസ്ആര്‍ടിസി ജീവനക്കാര്‍ പറഞ്ഞു.

Keywords: News,National,India,Bangalore,Passenger,Passengers,Travel,Abuse, Karnataka: Man urinates on woman passenger's seat in KSRTC bus - Report

Post a Comment