Follow KVARTHA on Google news Follow Us!
ad

Divorce | 35 വർഷത്തെ ദാമ്പത്യത്തിന് ശേഷം 75 കാരനായ ഭർത്താവ് ഭാര്യയിൽ നിന്ന് വിവാഹമോചനം തേടി ഹർജി നൽകി; ഒടുവിൽ സംഭവിച്ചത്!

Karnataka: Man Files for Divorce From Wife After 35 Years of Marriage, Here's What Happened Next#ദേശീയവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

ബെംഗ്ളുറു: (www.kvartha.com) ദമ്പതികൾ തമ്മിലുള്ള വിവാഹമോചനം പുതിയ കാര്യമല്ല. എന്നാൽ കർണാടകയിലെ മൈസൂറിൽ 75 വയസുള്ള വയോധികൻ 70 വയസുള്ള ഭാര്യയിൽ നിന്ന് വിവാഹമോചനത്തിന് അപേക്ഷിച്ച കേസ് ശ്രദ്ധേയമായി. 35 വർഷം മുമ്പ് വിവാഹിതരായ ദമ്പതികൾ മൈസൂറിലാണ് താമസിക്കുന്നത്. ഇവർക്ക് ഇപ്പോൾ വിവാഹിതരായ മൂന്ന് പെൺമക്കളുണ്ട്. മൂന്ന് പെൺമക്കളും അവർ ഇഷ്ടപ്പെട്ട, എന്നാൽ പിതാവ് അംഗീകരിക്കാത്തവരെയാണ് വിവാഹം കഴിച്ചത്.

'പെൺമക്കൾ വളർന്നു വലുതായെന്നും കല്യാണം കഴിഞ്ഞതിനാൽ ഒന്നും ചെയ്യാനില്ലെന്നും പറഞ്ഞ് ഭാര്യ ഭർത്താവിനെ സമാധാനിപ്പിക്കാൻ ശ്രമിച്ചു. എന്നാൽ രോഷാകുലനായ ഇയാൾ സമാധാനിക്കാൻ തയ്യാറായില്ല. പെൺകുട്ടികൾ കടുംകൈ ചെയ്തത് ഭാര്യയുടെ പിന്തുണ മൂലമാണെന്ന് പറഞ്ഞുകൊണ്ട് സംഭവിച്ച എല്ലാത്തിനും ഭർത്താവ് ഭാര്യയെ കുറ്റപ്പെടുത്തി. ഇരുവരും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ കാലക്രമേണ കൂടുതൽ വഷളായി. ഭർത്താവ് വിവാഹമോചനം ആവശ്യപ്പെട്ട് കുടുംബകോടതിയിൽ കേസ് നടത്തി.

News,National,India,Bangalore,Marriage,Divorce,Court,Case,Local-News, Karnataka: Man Files for Divorce From Wife After 35 Years of Marriage, Here's What Happened Next


ഫെബ്രുവരി 11 ശനിയാഴ്ച മൈസൂരിൽ നടന്ന മെഗാ ലോക് അദാലതിൽ ഇവരുടെ കേസും പരിഗണനയ്ക്ക് വന്നു. തുടർന്ന് പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്‌ജ്‌ ജി എസ് സംഗ്രേഷി ദമ്പതികളുമായി ദീർഘമായി സംസാരിച്ചു. യോജിപ്പിന്റെ ആശയങ്ങൾ അദ്ദേഹം പകർന്നു. ഒടുവിൽ വിവാഹമോചന കേസ് ഒഴിവാക്കാനും പരസ്‌പരം പൊറുക്കാനും ഒരുമിച്ച് ജീവിക്കാനും ഇവർ തയ്യാറായി', അധികൃതർ പറഞ്ഞു.

Keywords: News,National,India,Bangalore,Marriage,Divorce,Court,Case,Local-News, Karnataka: Man Files for Divorce From Wife After 35 Years of Marriage, Here's What Happened Next

Post a Comment