ബെംഗ്‌ളൂറു: (www.kvartha.com) കര്‍ണാടക മുന്‍ മന്ത്രിയും മലയാളി വ്യവസായിയും കോണ്‍ഗ്രസ് നേതാവുമായ ടി ജോണ്‍ അന്തരിച്ചു. 92 വയസായിരുന്നു. സംസ്‌കാരം ശനിയാഴ്ച ഉച്ച കഴിഞ്ഞ് ബെംഗ്‌ളൂറു ക്വീന്‍സ് റോഡ് സെന്റ് മേരീസ് ജെഎസ്ഒ കതീഡ്രല്‍ പള്ളിയില്‍ നടക്കും.
ടി ജോണ്‍ കോളജ് ഉള്‍പെടെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും, വ്യവസായ സ്ഥാപനങ്ങളുടെയും ഉടമസ്ഥനാണ്. 1999- 2004 കാലയളവില്‍ കര്‍ണാടക സര്‍കാരില്‍ മന്ത്രിയായിരുന്നു. ഏകദേശം ഏഴു പതിറ്റാണ്ട് മുന്‍പ് കര്‍ണാടകയിലെ കൂര്‍ഗിലേക്ക് കൂടിയേറിയ ടി ജോണ്‍ പ്ലാന്റേഷന്‍ തൊഴിലാളികള്‍ക്ക് നേതൃത്വം കൊടുത്താണ് രാഷ്ട്രീയത്തില്‍ സജീവമായത്.
Keywords: News,National,India,Bangalore,Death,Obituary,Ex minister,Top-Headlines,Latest-News,Karnataka,Congress,Politics,party, Karnataka former minister T John passed away