Follow KVARTHA on Google news Follow Us!
ad

Rishab Shetty | പകര്‍പാവകാശം ലംഘിച്ചെന്ന കേസ്; 'കാന്താര'യുടെ സംവിധായകന്‍ ഋഷഭ് ഷെട്ടി കോഴിക്കോട് ടൗണ്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരായി

Kantara Plagiarism Case: Rishab Shetty appeared at Police Station#കേരളവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ


കോഴിക്കോട്: (www.kvartha.com) പകര്‍പാവകാശം ലംഘിച്ചെന്ന കേസില്‍ സംവിധായകനും നടനുമായ ഋഷഭ് ഷെട്ടി കോഴിക്കോട് ടൗണ്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരായി. കന്നട സിനിമയായ 'കാന്താര'യിലെ 'വരാഹരൂപം' എന്ന പാട്ട് പകര്‍പാവകാശം ലംഘിച്ചാണ് ഉപയോഗിച്ചതെന്ന കേസില്‍ പ്രതികളായ കാന്താര സിനിമയുടെ നിര്‍മാതാവ് വിജയ് കിര്‍ഗന്ദൂര്‍, സംവിധായകന്‍ ഋഷഭ് ഷെട്ടി എന്നിവര്‍ക്ക് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. 

News,Kerala,Cinema,Entertainment,Actor,High Court of Kerala,Supreme Court of India,police-station,Case,Top-Headlines,Song, Kantara Plagiarism Case: Rishab Shetty appeared at Police Station


തൈക്കൂടം ബ്രിജ് ചിട്ടപ്പെടുത്തിയ 'നവരസം' ഗാനത്തിന്റെ പകര്‍പാണ് 'വരാഹരൂപം' എന്ന പരാതിയില്‍ കോഴിക്കോട് ടൗണ്‍ പൊലീസ് രെജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇരുവര്‍ക്കും മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. എന്നാല്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാവാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഋഷഭ് ഷെട്ടി രാവിലെ ടൗണ്‍ സ്റ്റേഷനിലെത്തിയത്. 'വരാഹരൂപം' എന്ന ഗാനം ഉള്‍പെടുത്തി 'കാന്താര' സിനിമ പ്രദര്‍ശിപ്പിക്കുന്നത് വിലക്കിയ കേരള ഹൈകോടതി നടപടി സുപ്രീം കോടതി സ്റ്റേ ചെയ്തിരുന്നു.

Keywords: News,Kerala,Cinema,Entertainment,Actor,High Court of Kerala,Supreme Court of India,police-station,Case,Top-Headlines,Song, Kantara Plagiarism Case: Rishab Shetty appeared at Police Station

Post a Comment