ജില്ലയിലെ മുഴുവൻ അക്ഷയ കേന്ദ്രങ്ങൾ വഴിയും ജനസേവന കേന്ദ്രങ്ങൾ വഴിയും അപേക്ഷ സമർപ്പിക്കാം. കൂടാതെ ഹജ്ജ് കമിറ്റി നിയോഗിച്ച ഹജ്ജ് ട്രെയിനർമാർ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഹജ്ജ് അപേക്ഷകർക്ക് മാർഗനിർദേശങ്ങൾ നൽകിവരുന്നുണ്ട്.
ഹജ്ജ് കമിറ്റി ഓഫ് ഇന്‍ഡ്യയുടെ വെബ്സൈറ്റായ www(dot)hajcommittee(dot)gov(dot)in , www(dot)keralahajcommittee(dot)org വഴിയോ മൊബൈൽ ആപ്ലികേഷന് വഴിയോ അപേക്ഷ നൽകാം. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി മാര്ച് 10. അപേക്ഷ പൂർത്തീകരിച്ചു കഴിഞ്ഞാൽ ഹജ്ജ് മിറ്റി ഓഫിസിൽ നിന്നും രേഖകൾ പരിശോധിച്ച് രെജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് കവർ നമ്പർ നൽകുന്നതാണ്.
ഖുറാക് (നറുക്കെടുപ്പ് ) ശേഷം അവസരം ലഭിച്ചവരെ ഹജ്ജ് കമിറ്റി എസ് എം എസ് മുഖേനയും ട്രെയിനർമാർ ഫോണിൽ വിളിച്ചും വിവരങ്ങൾ അറിയിക്കും. ഹജ്ജ് യാത്ര ആരംഭിക്കുന്നതിനുള്ള താൽകാലിക തീയതി മെയ് 21 മുതൽ ജൂൺ 22 വരെയും മടക്ക യാത്ര ജൂലൈ മൂന്നു മുതൽ ആഗസ്റ്റ് രണ്ടുവരെയുമായിരിക്കും.
Keywords: Kannur: wide range facilities prepared Hajj pilgrims, Kannur, News, Hajj, Muslim pilgrimage, Application, Website, Kerala.