കണ്ണൂര്‍: (www.kvartha.com) വളപട്ടണത്തിന് സമീപം രണ്ടുപേരെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. രാവിലെ ഏഴു മണിയോടെയാണ് സംഭവം. മരിച്ചവരില്‍ ഒരാളെ തിരിച്ചറിഞ്ഞു. 52 കാരനായ അരോളി സ്വദേശി പ്രസാദ് എന്നയാളാണ് മരിച്ചത്.
മരിച്ച രണ്ടാമന്‍ ധര്‍മശാല സ്വദേശിയാണെന്നാണ് വിവരം. ഇവരുടേത് ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ വളപട്ടണം പി ഐ രാജേഷ് മാര്യാങ്കലത്തിന്റെ നേതൃത്വത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
Keywords: News,Kerala,State,Kannur,Local-News,Train,Accident,Death,Obituary,Dead Body,Police,Investigates, Kannur: Two persons died after being hit by a speeding train in Valapattanam